പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വീണ്ടും സീജവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു....

പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വീണ്ടും സീജവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള തമിഴ്‌നാട് ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തി.
കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനവും ഐപിഎല്ലും ട്വന്റി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. നവംബര്‍ നാലിനാണ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റ് തുടങ്ങുന്നത്.
വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ക്യാപ്റ്റനായി തുടരും. നിലവിലെ ചാമ്പ്യന്‍മാരായ തമിഴ്‌നാട് ടീമില്‍ വിജയ് ശങ്കര്‍, ടി.നടരാജന്‍, ഷാറൂഖ് ഖാന്‍, മലയാളി താരം സന്ദീപ് വാര്യര്‍ തുടങ്ങിയ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























