ഐ.പി.എൽ; സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാംഗ്ളൂരിനെ നാലുറണ്‍സിന് തോല്‍പ്പിച്ചു

ഐ.പി.എല്ലില്‍ പ്ളേ ഓഫ് കാണില്ലെന്ന് ഉറപ്പുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നലെ നടന്ന മത്സരത്തില്‍ പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ നാലുറണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന സണ്‍റൈസേഴ്സ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ആര്‍.സി.ബിയുടെ മറുപടി 137/6ല്‍ ഒതുങ്ങി.
44 റണ്‍സ് അടിച്ച ഓപ്പണര്‍ ജേസണ്‍ റോയ്‌യുടെയും 31 റണ്‍സ് നേടിയ ക്യാപ്ടന്‍ കേന്‍ വില്യംസണിന്റെയും പോരാട്ടമാണ് ഹൈദരാബാദിനെ മുന്നോട്ടുനയിച്ചത്.ആര്‍.സി.ബിക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡാന്‍ ക്രിസ്റ്റ്യന് രണ്ട് വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന് നായകന്‍ വിരാട് കൊഹ്‌ലിയെ(5) ആദ്യ ഓവറില്‍ത്തന്നെ നഷ്ടമായി. നാലാം ഓവറില്‍ ഡാന്‍ ക്രിസ്റ്റ്യനെയും (1) നഷ്ടമായി. ഏഴാം ഓവറില്‍ ശ്രീകാര്‍ ഭരതും (12) പുറത്തായി. തുടര്‍ന്ന് ദേവ്ദത്ത് പടിക്കലും (41) ഗ്ളെന്‍ മാക്സ‌്‌വെല്ലും (40) ചേര്‍ന്ന് 92ലെത്തിച്ചു. ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിരുന്നിട്ടും ജയിക്കാന്‍ 13 റണ്‍സ് മാത്രം മതിയായിരുന്ന അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ് മത്സരത്തിന്റെ വിധി കുറിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























