തലയ്ക്ക് പെരിയ വിസിൽ പോട്! ചെന്നൈ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നൽകി ആ വാർത്ത; അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ തന്നെ കാണുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ എംഎസ് ധോണി

ചെന്നൈ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി ക്യാപ്റ്റന്‍ എംഎസ് ധോണി രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തില്‍ തന്നെ കാണുമെന്ന് വ്യക്തമാക്കികൊണ്ട് ആരാധകരെ നെഞ്ചോട് ചേർക്കുകയാണ് തല ധോണി. അതേസമയം, ഗ്രൗണ്ടില്‍ കാണുമോ എന്ന കാര്യം ഇപ്പോള്‍ പറയാനായിട്ടില്ലെന്നും താരം ഇതോടൊപ്പം തന്നെ സൂചിപ്പിച്ചു. അടുത്ത സീസണിനുമുന്‍പ് മെഗാ ലേലം നടക്കാനിരിക്കെയാണ് ഇന്ന് പഞ്ചാബ് കിങ്‌സുമായുള്ള മത്സരത്തിനു മുന്‍പാണ് ധോണിയുടെ വെളിപ്പെടുത്തല്‍.
കൂടാതെ അടുത്ത സീസണിലും നിങ്ങള്‍ക്കെന്നെ മഞ്ഞക്കുപ്പായത്തില്‍ കാണാം. പക്ഷെ, ചെന്നൈക്കു വേണ്ടി കളിക്കുമോ എന്ന കാര്യം അറിയില്ല. ഒരുപാട് അനിശ്ചിതത്വങ്ങളാണ് മുന്‍പിലുള്ളത്. പുതിയ രണ്ട് ടീമുകള്‍ വരുന്നു. താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എന്തൊക്കെ നിയമങ്ങളാണുള്ളതെന്നും മറ്റു കാര്യങ്ങളൊന്നും നമുക്ക് അറിയിയില്ല- എന്നും ധോണി വ്യക്തമാക്കി.
അതേസമയം ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളികള്‍. ലീഗ് ഘട്ടത്തിലെ അവസാന രണ്ട് കളികളാണ് ഇന്ന് ഒരേസമയം നടക്കാൻ പോകുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ് / സണ്‍റൈസേഴ്‌സ് ഹൈദരബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ / ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍ ഉള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലായി ഒരേ സമയം രണ്ട് കളികളും കാണാന്‍ സാധിക്കുന്നതാണ്.
എന്നാൽ ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























