വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്‍ കിഷനും സൂര്യ കുമാറും; സണ്‍റൈസേഴ്സിനതിരെ മുബൈക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനതിരെ മുബൈക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ അവര്‍ 9 വിക്കറ്റു നഷ്ട്ടത്തില്‍ 235 റണ്‍സ് നേടി. തകര്‍പ്പന്‍ ബാറ്റിംഗ് അന്ന് മുംബൈ നടത്തിയത്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാന്‍ കിഷനും സൂര്യ കുമാറും തിളങ്ങിയതോടെയാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 16 പന്തില്‍ അര്‍ദ്ധശതകം നേടിയ ഇഷാന്‍ കിഷന്‍ 32 പന്തില്‍ 84 റണ്‍സ് നേടി. 80 റണ്‍സ് നൗ ഒന്നാം വിക്കറ്റില്‍ മുംബൈ നേടിയത്.
റണ്ണൊഴുക്കിന്റെ വേഗത ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം കുറഞ്ഞ മുംബൈയ്ക്ക് കീറണ്‍ പൊള്ളാര്‍ഡിനെയും ജെയിംസ് നീഷത്തെയും അടുത്തടുത്ത പന്തുകളില്‍ 13ാം ഓവറില്‍ നഷ്ടമാകുകയായിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവ് മുംബൈയെ കരകയറ്റി. 40 പന്തില്‍ നിന്ന് 82 റണ്‍സ് ആണ് സൂര്യകുമാര്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha























