പ്ലേ ഓഫിലേക്ക് കടക്കാനായില്ല... ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നിരാശ

പ്ലേ ഓഫിലേക്ക് കടക്കാനായില്ല... ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് നിരാശ. ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന് നിരാശയായി.
വന്‍ ജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെതിരേ 42 റണ്‍സിനു ജയിച്ചെങ്കിലും പ്ലേ ഓഫിലേക്ക് കടക്കാനായില്ല. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് അടിച്ചുകൂട്ടി.
ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) എന്നിവരായിരുന്നു മുംബൈയുടെ വെടിക്കെട്ടുകാര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ജയ്‌സണ്‍ റോയി (34), അഭിഷേക് ശര്‍മ (33), മനീഷ് പാണ്ഡേ (69), പ്രിയം ഗാര്‍ഗ് (29) എന്നിവര്‍ക്ക് മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്
https://www.facebook.com/Malayalivartha























