Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ലോകകപ്പ് അടിക്കണമെങ്കില്‍ ഈ മൂന്ന് പേര്‍ വിചാരിക്കണം..

19 OCTOBER 2022 08:54 PM IST
മലയാളി വാര്‍ത്ത

സൂര്യകുമാര്‍ യാദവ് ഹാര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷമി, ഇവരാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ടി20 ലോക കപ്പ് ഇന്ത്യ ഉയര്‍ത്തണമെങ്കില്‍ ഇവര്‍ വിചാരിക്കണം. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ ടോപ് ത്രീ തന്നെയായിരിക്കും ലോകകപ്പിലും ഇറങ്ങുക. മുന്‍നിര പതറിയാലും ടീമിനെ ഒറ്റയ്ക്ക് കരകയറ്റാന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവ് അതിനാല്‍ തന്നെ ബാറ്റര്‍മാരിലെ ശ്രദ്ധാകേന്ദ്രമാകുന്നു. ബാറ്റിംഗ് രക്ഷാപ്രവര്‍ത്തനവും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കലും ഫിനിഷിംഗും സൂര്യക്ക് ഒരുപോലെ വശം. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ കൈകാര്യം ചെയ്യാനും വിദഗ്ധന്‍. നിലവില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്ററും സ്‌കൈ തന്നെ. സൂര്യകുമാറിന്റെ ഫോമിനെ ആശ്രയിച്ചിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

മറ്റൊരാള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രീഡി പ്ലെയറാണ് പാണ്ഡ്യ. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിന്... മൂന്ന് മേഖലകളിലും ഹാര്‍ദിക്കിന് മികവേറെ. പ്ലേയിംഗ് ഇലവന്റെ സന്തുലിതാവസ്ഥ തന്നെ പാണ്ഡ്യയുടെ കരങ്ങളിലാണ്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനകാരണം ഡെത്ത് ഓവറില്‍ ബൗളര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടിയതായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ ആശങ്ക കലശലായി. എന്നാല്‍ അവസാന നിമിഷം ഓസീസ് ടിക്കറ്റ് കിട്ടിയ മുഹമ്മദ് ഷമി വാംഅപ് മത്സരത്തോടെ പ്രതീക്ഷയാവുകയാണ്. സന്നാഹമത്സരത്തില്‍ ഓസീസിനെതിരെ അവസാന ഓവറില്‍ 4 റണ്‍സിന് മൂന്ന് വിക്കറ്റുമായി ടീമിനെ ജയിപ്പിച്ച ഷമി തന്നെ ബൗളര്‍മാരിലെ ശ്രദ്ധാകേന്ദ്രം. ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിക്കാനുള്ള ചുമതല ഷമിക്കാകും.

ബാറ്റിംഗും ബൗളിംഗും കൊണ്ട് മാത്രം കാര്യമില്ല. ഓസ്‌ട്രേലിയയിലെ വലിയ ബൗണ്ടറികളില്‍ ക്യാച്ചുകളും ത്രോകളും ഏറെ നിര്‍ണായകമാകും. ട്വന്റി 20 ലോകകപ്പില്‍ ആദ്യ കടമ്പ സെമി കടക്കുക എന്നതാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ മുഖാമുഖം വരുന്നത് ആവേശത്തിനൊപ്പം ആകാംക്ഷയാണ്. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരംവീട്ടി അയല്‍ക്കാര്‍ക്കെതിരെ തുടങ്ങിയാല്‍ ഇന്ത്യന്‍ ടീമിനത് ആത്മവിശ്വാസമാകും ,മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (20 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (22 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (37 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (44 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends