Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മുഷ്താഖ് അലിയിലും സഞ്ജു ഷോ കേരളത്തിനായി തകര്‍ത്തടിച്ച് സഞ്ജുവും ബേബിയും

20 OCTOBER 2022 07:21 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വെടിക്കെട്ടിന് പിന്നാലെ കേരളാ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസന് മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായിരുന്നില്ല. മുപ്പതില്‍ കൂടുതല്‍ റെണ്‍ നേടിയ മത്സരത്തില്‍ കേരളാ ടീം വിജയിച്ചതുമില്ല. താരത്തിന്റെ നാലാം മത്സരത്തില്‍ സച്ചിന്‍ ബേബിയെയും കൂട്ടുപിടിച്ച് വെടിക്കെട്ട് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. കേരളത്തിന് ഗംഭീര വിജയമാണ് ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനെ 62 റണ്‍സിനാണ് കേരളം കീഴടക്കിയത്. അങ്ങനെ ടീം കേരളാ നോക്കൗട്ട് പ്രതീക്ഷയും സജീവമാക്കി. എലൈറ്റ് ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷമുള്ള നായകന്‍ സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടേയും ബാറ്റിങ് ഷോയാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. ജമ്മു കശ്മീരിന്റെ മറുപടി 19 ഓവറില്‍ 122 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മൂന്നു കളികളും ജയിച്ച് പ്രതീക്ഷ നല്‍കിയ കേരളം, തുടര്‍ന്നുള്ള രണ്ടു കളികള്‍ തോറ്റത് തിരിച്ചടിയായിരുന്നു. ഇനി ശനിയാഴ്ച മേഘാലയയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

കേരളം ഉയര്‍ത്തിയ് 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മു കശ്മീരിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 25 പന്തില്‍ 42 റണ്‍സ് നേടിയ ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ കേരള ബോളര്‍മാര്‍ ടീമിനു വിജയം സമ്മാനിച്ചു. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പി, മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കെ.എം.ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ജമ്മു കശ്മീരിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

14 പന്തില്‍ തകര്‍ത്തടിച്ച് 30 റണ്‍സെടുത്ത ഓപ്പണര്‍ ശുഭം ഖജൂരിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. ഹെനന്‍ നസീര്‍ (17), അബ്ദുല്‍ സമദ് (19), വിവ്രാന്ത് ശര്‍മ (11) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഉംറാന്‍ മാലിക്ക് 12 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു.

വേഗം കൊണ്ട് വിസ്മയിപ്പിച്ച ഇന്ത്യന്‍ യുവപേസ് ബോളര്‍ ഉംറാന്‍ മാലിക്കിനെ ഉള്‍പ്പെടെ തകര്‍ത്തടിച്ചാണ് ജമ്മു കശ്മീരിനെതിരെ കേരളം മികച്ച സ്‌കോര്‍ കുറിച്ചത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം, നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവരുടെ അര്‍ധസെഞ്ചറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. അവസാന ഓവറുകളില്‍ അബ്ദുല്‍ ബാസിതിന്റെ ബാറ്റിങ് വെടിക്കെട്ടും കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

32 പന്തില്‍ 62 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഏഴു ഫോറും മൂന്നു സിക്‌സും ഉള്‍പ്പെടുന്നതാണ് സച്ചിന്റെ ഇന്നിങ്‌സ്. കരുതലോടെ ബാറ്റു ചെയ്ത ക്യാപ്റ്റന്‍ സഞ്ജു, 56 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി. ആറു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സഞ്ജു പുറത്തായത്. അബ്ദുല്‍ ബാസിത് 11 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് ഒരു പന്തില്‍ ഒരു റണ്ണെടുത്ത് ബാസിതിനു കൂട്ടുനിന്നു. ഓപ്പണര്‍ രോഹന്‍ എസ്.കുന്നുമ്മല്‍ 20 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു. നിരാശപ്പെടുത്തിയത് നേരിട്ട ആദ്യ പന്തില്‍ പുറത്തായ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മാത്രം.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് നഷ്ടമായ കേരളത്തിന് രണ്ട്, മൂന്ന്, നാല് വിക്കറ്റുകളില്‍ യഥാക്രമം രോഹന്‍ എസ് കുന്നുമ്മല്‍, സച്ചിന്‍ ബേബി, അബ്ദുല്‍ ബാസിത് എന്നിവരെ കൂട്ടുപിടിച്ച് പടുത്തുയര്‍ത്തിയ മികച്ച കൂട്ടുകെട്ടുകളാണ്. ഇതില്‍ ആദ്യ രണ്ടും അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളായിരുന്നു.

രണ്ടാം വിക്കറ്റില്‍ സഞ്ജു രോഹന്‍ സഖ്യം 44 പന്തില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ സഞ്ജു സച്ചിന്‍ വെറും 55 പന്തില്‍നിന്ന് അടിച്ചെടുത്തത് 90 റണ്‍സാണ്. പതുക്കെ ബാറ്റിങ് തുടങ്ങിയ ഇരുവരും പിന്നീട് തകര്‍ത്തടിച്ചാണ് കേരള ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. സച്ചിന്‍ ബേബി പുറത്തായ ശേഷം അബ്ദുല്‍ ബാസിതിനെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടര്‍ന്നു. നാലാം വിക്കറ്റില്‍ വെറും 18 പന്തില്‍ 42 റണ്‍സടിച്ചുകൂട്ടിയ സഞ്ജു അബ്ദുല്‍ ബാസിത് സഖ്യത്തിന്റെ ബാറ്റിങ് വിസ്‌ഫോടനമാണ് കേരള സ്‌കോര്‍ 180 കടത്തിയത്.

ജമ്മു കശ്മീരിനായി മുസ്തഫ യൂസഫ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഉംറാന്‍ മാലിക്ക് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയും ആബിദ് മുഷ്താഖ് നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends