ആവേശത്തോടെ ആരാധകര്‍.... ട്വന്റി20 ലോകകിരീടത്തില്‍ മുത്തമിടാനാകുമെന്ന ശുഭ പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍.... ഇന്ത്യയ്ക്കെതിരെ നേടിയ ആധികാരിക ജയം ഫൈനലില്‍ പാകിസ്ഥാനെതിരേയും ആവര്‍ത്തിക്കാനൊരുങ്ങി ഇംഗ്ലണ്ട്

ആവേശത്തോടെ ആരാധകര്‍.... ട്വന്റി20 ലോകകിരീടത്തില്‍ മുത്തമിടാനാകുമെന്ന ശുഭ പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍.... ഇന്ത്യയ്ക്കെതിരെ നേടിയ ആധികാരിക ജയം ഫൈനലില്‍ പാകിസ്ഥാനെതിരേയും ആവര്‍ത്തിക്കാനൊരുങ്ങി ഇംഗ്ലണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് ഫൈനല്‍.
ഏറെക്കുറെ ഒരുപോലെയാണ് ഫൈനല്‍ വരെ ഇരുടീമുകളടേയും യാത്ര. ഇടയ്ക്ക് അനിശ്ചിത്വത്തിലായിരുന്നെങ്കിലും അവസാന നിമിഷം സൂപ്പര്‍ 12ലെ അതാതു ഗ്രൂപ്പുകളില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇരുടീമും സെമി ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ സെമിയില്‍ ഇരുടീമും യഥാര്‍ത്ഥ മികവിലേക്ക് ഉയരുകയായിരുന്നു. പാകിസ്ഥാന്‍ ഇത്തവണ ആദ്യം സെമി ഉറപ്പിച്ച ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചപ്പോള്‍ ഇംഗ്ലണ്ട് കപ്പ് ഫേവറിറ്റുകളായ ഇന്ത്യയ്ക്ക് മടക്ക ടിക്കറ്റെഴുതി.
ബാബര്‍ അസമിന്റെ കീഴില്‍ ഒരുയൂണിറ്റായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഒരുവട്ടം കൂടി ട്വന്റി20 ലോകകിരീടത്തില്‍ മുത്തമിടാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ്.
റിസ്വാനൊപ്പം സെമിയില്‍ ബാബറും താളം കണ്ടെത്തിയത് പാക് ക്യാമ്പിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
മികച്ച ഫോമിലുള്ള മൊഹമ്മദ് ഹാരിസ് വെടിക്കെട്ട് തുടര്‍ന്നാല്‍ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. ഓള്‍റൗണ്ട് മികവുമായി ഷദാബ് ഖാന്‍ മാച്ച് വിന്നറാണെന്ന് തെളിയിച്ചു കഴിഞ്ഞു.
ഷഹീന്‍ ഷാ അഫ്രീദിയുടെ നേതൃത്വത്തില്‍ ഹാരിസ് റൗഫും, നസീം ഷായും മുഹമ്മദ് വാസിമും അണിനിരക്കുന്ന പേസ് ഡിപ്പാര്‍ട്ട്മെന്റ് ടൂര്‍ണമെന്റിലെ ഒന്നാം നമ്പറാണ്. സെമിയില്‍ കളിച്ച അതേ ഇലവന്‍ തന്നെ ഫൈനലിലും ഇറങ്ങാനാണ് സാദ്ധ്യത.
്‌സെമിയില്‍ ഇന്ത്യയ്ക്കെതിരെ നേടിയ ആധികാരിക ജയം ഫൈനലില്‍ പാകിസ്ഥാനെതിരേയും ആവര്‍ത്തിക്കാനാണ് ജോസ് ബട്ട്‌ലറുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് പടയൊരുക്കം. ബിഗ്ബാഷ് ലീഗില്‍ മിന്നും പ്രകടനങ്ങളുമായി ആസ്ട്രേലിയന്‍ മൈതാനങ്ങളെക്കുറിച്ച് മറ്രാരെക്കാളും നന്നായി അറിയാവുന്ന അലക്‌സ് ഹെയ്ല്‍സും വമ്പനടികളുടെ അപ്പോസ്തലന്‍ ജോസ് ബട്ട്‌ലറും ഇന്ത്യയ്ക്കെതിരെ കത്തിക്കയറിയപോലെ നിറഞ്ഞാടിയാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമായേക്കും.
a
https://www.facebook.com/Malayalivartha

























