Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ വീണു, ഇംഗ്ലണ്ടിന് കിരീടം... പാക്കിനെ തറപറ്റിച്ച് ട്വന്റി20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്

13 NOVEMBER 2022 05:48 PM IST
മലയാളി വാര്‍ത്ത

പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ട്വന്റി 20 ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ച് ലോക കിരീടം ഉയർത്തിയത്. ഓള്‍ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ് പ്രകടനമാണ് ശക്തമായ പാക്കിസ്ഥാൻ ബോളിങ്ങിനെ മറികടന്ന് ആറു പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലിഷ് വിജയമുറപ്പിച്ചത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലോകോത്തര നിലവാരമുള്ള ബൗളിംഗിലൂടെ പാകിസ്താനെ തകർത്ത് തരിപ്പണമാക്കുകയായിരുന്നു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ ബാബർ അസമിനും സംഘത്തിനും സാധിച്ചുള്ളൂ. മറുപടിയായി 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.

4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സാം കറനാണ് പാകിസ്താൻ ബാറ്റിംഗിനെ തകർത്തത്. ആദിൽ റഷീദും ക്രിസ് ജോർദാനും 2 വിക്കറ്റ് വീതം വീഴ്‌ത്തി. 38 റൺസ് എടുത്ത മസൂദും 32 റൺസ് എടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ പിടിച്ചു നിന്നത്.

പാക് ബൗളിംഗ് നിരയെ ആക്രമണത്തിലൂടെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ഇംഗ്ലണ്ട് മൈതാനത്ത് ഫലപ്രദമായി നടപ്പിലാക്കിയത്. അർദ്ധ സെഞ്ച്വറി നേടിയ ബെൻ സ്റ്റോക്സായിരുന്നു ഇം​ഗ്ലണ്ട് ബാറ്റിംഗ് നിരയുടെ കൂരമ്പ്. സ്റ്റോക്സ് 52 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്ട്ലർ 26 റൺസും ഹാരി ബ്രൂക് 20 റൺസും നേടി. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് 2 വിക്കറ്റ് വീഴ്‌ത്തി.

49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിങ്ങനെയാണ് പുറത്തായ ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.

എട്ട് വിക്കറ്റുകൾ നഷ്‌ടമായ പാകിസ്ഥാന് വേണ്ടി നായകൻ ബാബർ അസം (28 പന്തിൽ 32), ഷാൻ മസൂദ് (28 പന്തിൽ 38), ശദാബ് ഖാൻ (14 പന്തിൽ 20) എന്നിവർ മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ആദിൽ റഷീദും ക്രിസ് ജോർദാനും രണ്ട് വീതം വിക്കറ്റുകൾ നേടി. ഓപ്പണർ റിസ്വാൻ (15), ഹാരിസ് (8), ഇഫ്‌തികർ അഹ്‌മദ് (0), മുഹമ്മദ് നവാസ് (5), വസീം(4) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (33 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (54 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends