Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സിരകളില്‍ മെസി മാത്രം... ലോക കപ്പ് ഫൈനലിനായി കാത്തിരുന്ന് ലോകം; അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ ആവേശം ഇരട്ടിയായി; ഫ്രാന്‍സ് ഫൈനലില്‍ എത്തട്ടെയെന്ന് ആരാധകര്‍; ഇനി ആര് ഫൈനലില്‍ വന്നാലും പ്രശ്‌നമില്ല; മെസിയില്‍ ആരാധകര്‍ക്ക് വിശ്വാസം

14 DECEMBER 2022 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പര കോടിയിലാണ്. നവംബര്‍ 20-ന് തുടങ്ങിയ ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ പകുതി എത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ സ്റ്റേജിലേക്ക് കടന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ ഞെട്ടിച്ച പല മത്സരങ്ങളും കാണികള്‍ കണ്ടു. ലോകത്തിലെ മികച്ച നാല് ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 18-ന് ഫൈനലിന് പന്തുരുളുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഖത്തറിലായിരിക്കുമെന്ന് ഉറപ്പ്.

തോറ്റ് തുടങ്ങിയ അര്‍ജന്റീന മിന്നല്‍ പിണറാകുന്ന കാഴ്ചയാണ് കണ്ടത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സര്‍വ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് തുടങ്ങും മുന്‍പ് ഫുട്‌ബോള്‍ ലോകം പറഞ്ഞിരുന്ന പലരും കണ്ണീരോടെ ഖത്തറില്‍നിന്ന് മടങ്ങിയപ്പോള്‍, മികവിന്റെ ഔന്നത്യത്തില്‍ ഒറ്റയ്ക്ക് ചിരിച്ചു നില്‍ക്കുകയാണ് ലയണല്‍ മെസ്സിയെന്ന ഇതിഹാസം. ഏറെയും സാധാരണക്കാരായ താരങ്ങളുള്ള ഒരു ടീമിന്റെ നായകനായി ഖത്തറില്‍ വിമാനമിറങ്ങിയ മെസ്സി, കരിയറിലെ ആദ്യ വിശ്വകിരീടത്തില്‍നിന്ന് ഇപ്പോള്‍ ഒരേയൊരു ജയം മാത്രം അകലെയാണ്.

ഡിസംബര്‍ 18ന് ഇതേ വേദിയില്‍ ഒരിക്കല്‍ക്കൂടി അങ്കത്തിന് ഇറങ്ങുമ്പോള്‍, എതിരാളികള്‍ ഫ്രാന്‍സായാലും മൊറോക്കൊ ആയാലും മെസ്സി തന്നെ കിരീടത്തില്‍ മുത്തമിടുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ എല്ലാ അര്‍ജന്റീന ആരാധകര്‍ക്കുമുണ്ട്. അതിനു കാരണം, ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ താരം പുറത്തെടുത്ത പ്രകടനം തന്നെ.ലോകകപ്പ് വേദിയില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ കാല്‍സെഞ്ചറി തികച്ച് ലോകറെക്കോര്‍ഡിനൊപ്പമെത്തിയ സൂപ്പര്‍താരം ആ മത്സരം എന്നെന്നും ഓര്‍മിക്കത്തക്കതാക്കിയതോടെയാണ്, ലോകകപ്പില്‍ തുടര്‍ഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായത്.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇങ്ങകലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍നിന്ന് കണ്ണീര്‍മടക്കം. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടി.

ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസ്സി നേടി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മെസ്സി, അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പമെത്തി. അസിസ്റ്റുകള്‍ കൂടി പരിഗണിക്കുമ്പോള്‍, നിലവില്‍ എംബപെയ്ക്കു മേല്‍ മെസ്സിക്കു മുന്‍തൂക്കമുണ്ട്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് സൂപ്പര്‍താരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് അര്‍ജന്റീന ഫൈനലിലേക്ക്.

മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്ന ടീം ക്രൊയേഷ്യയായിരുന്നു. ആദ്യ പകുതിയില്‍ മത്സരം അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ ആധിപത്യത്തിന്റെ മുകളിലേക്കാണ് പെനല്‍റ്റിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ ആദ്യഗോള്‍ വന്നു വീഴുന്നത്. ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യം ലീഡു പിടിച്ചത്.

ഖത്തറില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനല്‍റ്റി. ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ബോക്‌സിലേക്ക് കടന്നുകയറിയ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ തടയാന്‍ മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അല്‍വാരസിനെ വീഴ്ത്തിയ ഗോള്‍കീപ്പറിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനയ്ക്ക് പെനല്‍റ്റിയും. കിക്കെടുത്ത ലയണല്‍ മെസ്സി അനാസായം ലക്ഷ്യം കണ്ടു.


മിക്ക മത്സരങ്ങളിലും എതിരാളികളെ പൂര്‍ണമായം തളച്ചിട്ട ക്രൊയേഷ്യന്‍ പ്രതിരോധം, മെസ്സിയുടെ പെനല്‍റ്റി ഗോളില്‍ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് വര്‍ധിപ്പിച്ചത്.

മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്‍കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചില്‍നിന്നും അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍. അതോടെ രണ്ടായി ഗോള്‍.

സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലില്‍ക്കൊരുത്ത് അര്‍ജന്റീന നായകന്റെ മിന്നല്‍ക്കുതിപ്പ്. ഖത്തര്‍ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാര്‍ഡിയോള്‍ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലില്‍ക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളില്‍ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്‌സിന്റെ നടുമുറ്റത്ത് ജൂലിയന്‍ അല്‍വാരസിനു നല്‍കി. തളികയിലെന്നവണ്ണം മെസ്സി നല്‍കിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയന്‍ അല്‍വാരസിന്റെ കിടിലന്‍ ഫിനിഷ്. അതോടെ ലോകം ആര്‍ത്തു വിളിച്ചു. ഇനി ഫൈനലില്‍ കാണാം.

 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends