Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബൗളര്‍മാര്‍ നിറഞ്ഞാടിയ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം... ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി....

12 JANUARY 2023 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

 

ബൗളര്‍മാര്‍ നിറഞ്ഞാടിയ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് പൊരുതിയ ദുനിത് വെല്ലാലാഗെ ടീം സ്‌കോര്‍ 200 കടക്കുന്നതിന് സഹായിച്ചു.

 

 

 

 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്‌ക ഫെര്‍ണാണ്ടോയ്‌ക്കൊപ്പം പുതുതായി ടീമിലിടം നേടിയ നുവാനിന്‍ഡു ഫെര്‍ണാണ്ടോയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സിറാജ് ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റ് പിഴുതെടുത്തു. സിറാജിന്റെ ഇന്‍സ്വിങ്ങര്‍ ആവിഷ്‌കയുടെ ബാറ്റിലുരസി വിക്കറ്റില്‍ കൊള്ളുകയായിരുന്നു. 17 പന്തില്‍ നിന്ന് 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആവിഷ്‌കയ്ക്ക് പകരം കുശാല്‍ മെന്‍ഡിസ് ക്രീസിലെത്തി.

 

 

 

 


കുശാല്‍ മെന്‍ഡിസും ഫെര്‍ണാണ്ടോയും ക്രീസിലൊന്നിച്ചതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍വെച്ചു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. അരങ്ങേറ്റ മത്സരം കളിച്ച ഫെര്‍ണാണ്ടോ മനോഹരമായാണ് ബാറ്റുവീശിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശ്രീലങ്ക 17-ാം ഓവറില്‍ തന്നെ 100 കടന്നു.

 

 

 


എന്നാല്‍ സ്പിന്നര്‍മാരെ രോഹിത് ശര്‍മ ഇറക്കിയതോടെ കളി മാറിമറിഞ്ഞു. ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും വന്നതോടെ ശ്രീലങ്ക പതറി. 34 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. മെന്‍ഡിസിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ധനഞ്ജയ ഡി സില്‍വ നേരിട്ട ആദ്യ പന്തില്‍ തന്നെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

 

 

 

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന ഫെര്‍ണാണ്ടോ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഫെര്‍ണാണ്ടോ റണ്‍ ഔട്ടായി. ശുഭ്മാന്‍ ഗില്ലാണ് താരത്തെ പുറത്താക്കിയത്. 63 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 50 റണ്‍സെടുത്ത് ഫെര്‍ണാണ്ടോ മടങ്ങി.

 

തൊട്ടടുത്ത ഓവറില്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ നായകന്‍ ഡാസണ്‍ ശനകയെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് ശ്രീലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വെറും രണ്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വിശ്വസ്തനായ ചരിത് അസലങ്കയെയും മടക്കി കുല്‍ദീപ് കരുത്തുകാട്ടി. അസലങ്ക 15 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ശ്രീലങ്ക 102 റണ്‍സിന് ഒരു വിക്കറ്റ് എന്ന സ്‌കോറില്‍ നിന്ന് 126 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

 

ഏഴാമനായി ക്രീസിലെത്തിയ വാനിന്ദു ഹസരംഗ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി പുറത്തായി. 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ഹസരംഗയെ പേസ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു.

വലിയ തകര്‍ച്ചയിലേക്ക് പോകുകായായിരുന്ന ശ്രീലങ്കയെ പിന്നീട് ക്രീസിലൊന്നിച്ച ദുനിത് വെല്ലാലാഗെയും ചമിക കരുണരത്‌നെയും ചേര്‍ന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 177-ല്‍ എത്തിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഉമ്രാന്‍ വീണ്ടും ശ്രീലങ്കയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 17 റണ്‍സെടുത്ത കരുണരത്‌നെയെ ഉമ്രാന്‍ അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു.

 

പക്ഷേ ദുനിത്തിന്റെ പോരാട്ടം അവിടെ അവസാനിച്ചില്ല. പിന്നാലെ വന്ന കസുന്‍ രജിതയെ കൂട്ടിപിടിച്ച് ദുനിത് ആഞ്ഞടിക്കുകയും ടീം സ്‌കോര്‍ 200 കടത്തുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 215-ല്‍ നില്‍ക്കെ അപകടകാരിയായ ദുനിത്തിനെ പുറത്താക്കി സിറാജ് കരുത്തുകാട്ടി. 34 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ദുനിത്തിനെ സിറാജ് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു. അവസാന ബാറ്ററായി വന്ന ലാഹിരു കുമാരയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ശ്രീലങ്കന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (38 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (46 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (51 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (58 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends