ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി...

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായി. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. സൂപ്പര്‍താരം സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റമത്സരം കളിക്കും.
കഴിഞ്ഞ മൂന്നുപരമ്പരകളും ജയിച്ച് ദീര്‍ഘകാലമായി ട്രോഫി ഇന്ത്യയുടെ കൈവശമാണ്. ഓസ്ട്രേലിയക്ക് അത് സഹിക്കുന്നില്ലായിരിക്കണം. അതുകൊണ്ടാണവര്‍, ആഷസിനേക്കാള്‍ പ്രധാനം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയാണെന്ന് പറഞ്ഞത്.
2013-നുശേഷം നാട്ടില്‍ ഇന്ത്യ 15 പരമ്പരകള്‍ കളിച്ചു, എല്ലാറ്റിലും ജയിച്ചു. പക്ഷേ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെസ്റ്റ് ജയിച്ച രണ്ട് ടീമുകളിലൊന്ന് ഓസ്ട്രേലിയയാണ്. രണ്ടാം ടീം ഇംഗ്ലണ്ടും. 2017-ല്‍ പുണെയില്‍ ഓസ്ട്രേലിയ 333 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
ഈ പരമ്പര ടെസ്റ്റ് ക്യാപ്റ്റനെന്നനിലയില്‍ രോഹിത് ശര്‍മയുടെ യഥാര്‍ഥപരീക്ഷണമാണ് .
"
https://www.facebook.com/Malayalivartha























