വനിതാ ടി-20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ വനിതാ നിര പുറത്ത്.... ഓസ്‌ട്രേലിയ ഫൈനലില്‍

ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ വനിതാ നിര പുറത്തായി. ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ വിജയം അഞ്ച് റണ്ണുകള്‍ക്ക്.
ആദ്യ നാല് ഓവറുകളില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്നാണ്. രണ്ടാമത്തെ ഓവറില്‍ മേഗന്‍ ഷൗട്ടിന്റെ പന്തില്‍ ലെഗ് ബൈലൂടെ ഷെഫാലി വര്‍മ (9) പുറത്തായി.ിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് വേഗത്തില്‍ ഒരു റണ്ണെടുക്കാനായി ശ്രമിച്ച യാസ്തികക്ക് (4) പിഴച്ചു.
റണ്‍ ഔട്ടിലൂടെ താരം പുറത്തായി. തുടര്‍ന്നിറങ്ങിയ ജെമിമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറുമായിരുന്നു ഇന്ത്യയുടെ ഇന്നിഗ്സിന്റെ നട്ടെല്ലായത്.
24 പന്തുകളില്‍ നിന്ന് ആറ് ഫോറുകള്‍ അടക്കം 43 റണ്ണുകള്‍ ജെമിമ നേടി.ഡാര്‍സിയുടെ പന്തില്‍ ജെമിമ മടങ്ങിയപ്പോള്‍ പകരക്കാരിയായി എത്തിയ യുവതാരം റിച്ച ഹൂഡ ഹര്‍മന്‍പ്രീതിന് മികച്ച പിന്തുണയാണ് നല്‍കിയത്.
32 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ ഹര്‍മന്‍ രണ്ട് പന്തുകള്‍ക്കപ്പുറം റണ്‍ ഔട്ട് ആക്കുകയായിരുന്നു. വര്‍ഹാമിന്റെ പന്തില്‍ രണ്ട് റണ്ണുകള്‍ക്കായി ഓടിയ താരം ക്രീസില്‍ എത്തിയെങ്കിലും ബാറ്റ് കുത്തിയത് പുറത്തായിരുന്നു.
ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ കൃത്യമായ നീക്കത്തിലൂടെയാണ് നിര്‍ണായകമായ ആ വിക്കറ്റ് നേടിയത്. തുടര്‍ന്ന് റിച്ച ഘോഷും (14) സ്‌നേഹ് റാണയും (11) രാധ യാദവും (0) പുറത്തുപോയതോടെ ഇന്ത്യയുടെ ഇന്നിങ്‌സിന് അവസാനമായി.
https://www.facebook.com/Malayalivartha


























