വനിതാ ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസിന് ആറാം ലോക കിരീടം

വനിതാ ട്വന്റി20 ലോകകപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസിന് ആറാം ലോക കിരീടം. തുടര്‍ച്ചയായ ഏഴാം ഫൈനല്‍ കളിച്ച ഓസീസ്, 19 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണര്‍ ലോറ വോള്‍വാര്‍ത്ത് അര്‍ധസെഞ്ചറിയുമായി പൊരുതിയെങ്കിലും, ഓസീസിന്റെ ബോളിങ്ങിനു മുന്നില്‍ പിന്തുണ നല്‍കാനായി സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയത്്് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയ്ക്കായി ലോറ 48 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 61 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ തകര്‍പ്പന്‍ ബോളിങ് കാഴ്ചവച്ച ഓസീസ്, ദക്ഷിണാഫ്രിക്കയെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സില്‍ ഒതുക്കിയിരുന്നു.
ലോറയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത് 23 പന്തില്‍ 25 റണ്‍സെടുത്ത ക്ലോയ് ട്രിയോണ്‍ മാത്രം. ടാസ്മിന്‍ ബ്രിറ്റ്‌സ് (10), മരിസെയ്ന്‍ കാപ്പ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.
നേരത്തെ, ട്വന്റി20 ലോകകപ്പ് ഫൈനലുകളില്‍ രണ്ട് അര്‍ധസെഞ്ചറി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡുമായി ബേത് മൂണി തകര്‍ത്തടിച്ചതോടെയാണ് ഓസീസ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ 157 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.
https://www.facebook.com/Malayalivartha
























