ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം മത്സരം ബുധനാഴ്ച ഇന്ദോറില്‍...

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം മത്സരം ബുധനാഴ്ച ഇന്ദോറില്‍. ആദ്യ രണ്ട് ടെസ്റ്റുകള്‍ ജയിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങാന്‍ പോകുന്നത്.
നാല് കളികളാണ് പരമ്പരയിലുള്ളത്. മൂന്നും നാലും ടെസ്റ്റ് മത്സരങ്ങള്‍കൂടി ജയിച്ച് ജൂണില്‍ ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഓസ്ട്രേലിയക്ക് തിരിച്ചടിയാകുന്നത്. പാറ്റ് കമിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും കഴിഞ്ഞ രണ്ടു മത്സരത്തിലും ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര ഉണര്‍ന്നുകളിക്കുന്നതും ഇന്ത്യക്ക് കരുത്തേകുന്നു. കെ.എല്‍. രാഹുലിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്നം. രണ്ടു ടെസ്റ്റുകളിലും നിറംമങ്ങിയ താരം മൂന്നാം ടെസ്റ്റിന് കളിക്കുമോയെന്ന് വ്യക്തമല്ല.
ആദ്യ രണ്ട് ടെസ്റ്റുകളില്‍ വൈസ് ക്യാപ്റ്റനായിരുന്ന രാഹുലിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ പദവി ഒഴിവാക്കിയിട്ടുണ്ട്. ഇതുകാരണം രാഹുല്‍ മൂന്നാം ടെസ്റ്റിന് ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























