ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക്...

ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ ഒന്നിന് 73 എന്ന നിലയിലാണ്.
അഞ്ചാംദിനം ലഞ്ചിന് പിരിയുമ്പോള്‍ 18 റണ്‍സ് പിറകിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45), മര്‍നസ് ലബുഷെയ്ന്‍ (22) എന്നിവരാണ് ക്രീസില്‍. മാത്യൂ കുനെമാന്റെ (6) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിനാണ് വിക്കറ്റ്.
ആദ്യ സെഷനില്‍ കടുത്ത പ്രതിരോധമാണ് ഓസീസ് താരങ്ങള്‍ പടുത്തിയത്. ഹെഡ് ഇതുവരെ 96 പന്തുകള്‍ നേരിട്ടു. ലബുഷെയ്ന്‍ 85 പന്തുകളും. ഇപ്പോഴും ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നതില്‍ ഇരുവരും വിജയിച്ചു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു.
364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും. മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്.
കോലിയുടെ 75-ാം രാജ്യാന്തര ശതകമാണിത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് ബാറ്റിംഗിന് ഇറങ്ങാനാവാതെ വന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(128), രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്‍(7), ഉമേഷ് യാദവ്(0) മുഹമ്മദ് ഷമി(0*), എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.
https://www.facebook.com/Malayalivartha



























