സിക്‌സര്‍ സെഞ്ച്വറി തികച്ച് ബ്രണ്ടന്‍ മക്കല്ലം

ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം സെഞ്ച്വറി തികച്ചു. ഇതോടെ ഏറെക്കാലം ആസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് കൈവശംവെച്ച റെക്കോഡിനൊപ്പമത്തെി. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രംഗന ഹെറാത് എറിഞ്ഞ 66ാമത്തെ ഓവറിലെ നാലാമത്തെ പന്ത് സിക്‌സര്‍ പറത്തിയാണ് മക്കല്ലം നേട്ടത്തിലത്തെിയത്. 98ാമത്തെ മത്സരത്തില്‍ 170ാമത്തെ ഇന്നിങ്‌സിലാണ് മക്കല്ലത്തിന്റെ നേട്ടം. ഗില്‍ക്രിസ്റ്റ് 96 മത്സരങ്ങളില്‍നിന്നായി 137 ഇന്നിങ്‌സുകളില്‍നിന്നാണ് ഇത്രയും സിക്‌സര്‍ നേടിയത്. ഇവര്‍ക്കു പിന്നിലായി വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (98), ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് (97), ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ് (91) എന്നിവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha