ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ...

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സണ്‍ നെഞ്ചുവിരിച്ച് നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തില്‍ അവസാന ദിനം ഓസ്‌ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പൊരുതിനിന്ന ഉസ്മാന്‍ ഖ്വാജയെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മടക്കിയതോടെ ഇംഗ്ലണ്ട് മോഹങ്ങള്‍ക്ക് ജീവന്‍ വെച്ചെങ്കിലും തോറ്റുകൊടുക്കാന്‍ കമ്മിന്‍സിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിന്‍സണും ഓസീസിനെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും പതറിയില്ല.
വാലറ്റത്ത് നഥാന്‍ഡ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിന്‍സണ്‍ നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. കമ്മിന്‍സും 44 റണ്‍സുമായും ലിയോണ്‍ 16 റണ്‍സെടുത്തും പുറത്താകാതെ നിന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 393/8, 273, ഓസ്‌ട്രേലിയ 386, 282/8.
"
https://www.facebook.com/Malayalivartha
























