ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഗംഭീര വിജയത്തുടക്കം....അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി, ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കി

ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഗംഭീര വിജയത്തുടക്കം....അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി, ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കി.
ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ സ്മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ(3 പന്തില്‍ 0) മറൂഫ അക്തര്‍ എല്‍ബിയില്‍ കുരുക്കി.
സുല്‍ത്താന ഖാത്തൂന്‍ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തില്‍ ജെമീമ റോഡ്രിഗസ്(14 പന്തില്‍ 11) ബൗള്‍ഡാവുകയും ചെയ്തു. ഇതിന് ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും ചേര്‍ന്ന് ഇന്ത്യയെ അനായാസം ജയിപ്പിക്കുമെന്ന് തോന്നിച്ചു.
ഇതിനിടെ കൗറിന്റെ ക്യാച്ച് നിലത്തിടുകയും ചെയ്തു. പിന്നാലെ മന്ഥാന(34 പന്തില്‍ 38) സുല്‍ത്താന ഖാത്തൂനെ ക്രീസ് വിട്ടിറങ്ങി സിക്സര്‍ പറത്താനുള്ള ശ്രമത്തില്‍ സ്റ്റംപ് ചെയ്യപ്പെട്ടു. അരങ്ങേറ്റ മത്സരത്തില്‍ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റെടുത്തപ്പോള്‍ ഒന്നാം ട്വന്റി 20യില്‍ ബംഗ്ലാ വനിതകള്‍ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 114 റണ്‍സേ നേടാനായുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ഷാത്തി റാനി-ഷമീമ സുല്‍ത്താന സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.4 ഓവറില്‍ 27 റണ്‍സ് ചേര്‍ത്തപ്പോള്‍ ബ്രേക്ക് ത്രൂ നേടുകയായിരുന്നു മിന്നു മണി.
"
https://www.facebook.com/Malayalivartha
























