വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച തുടക്കവുമായി ഇന്ത്യ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കം മിന്നിച്ച് ഇന്ത്യ. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ 84 ഓവറില്‍ നാലിന് 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
വിരാട് കോഹ്ലിയും (87) രവീന്ദ്ര ജഡേജയും (36) ആണ് ക്രീസില്‍. ഓപ്പണര്‍മാരായ രോഹിതും ജയ്‌സ്വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ടീം സ്‌കോര്‍ 139ല്‍ നില്‍ക്കെ ജയ്‌സ്വാളിനെ (57) പുറത്താക്കി ജേസണ്‍ ഹോള്‍ഡറാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ശുഭ്മാന്‍ ഗില്‍ (10) നിരാശപ്പെടുത്തി.
മികച്ച ഫോമില്‍ കളിച്ച രോഹിത് ശര്‍മയെ ജോമല്‍ വാരിക്കാന്‍ പുറത്താക്കി. 143 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറും അടക്കം 80 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. രഹാനെ (എട്ട്) വേഗം മടങ്ങി. ഇതോടെ 182/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കോഹ്ലിയും ജഡേജയും ചേര്‍ന്നാണ് മടങ്ങിക്കൊണ്ടുവന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറാം ടെസ്റ്റ് മത്സരമാണ് ഇത്. പേസര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി.
"
https://www.facebook.com/Malayalivartha


























