Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

   നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പരമ്പര...ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്

02 AUGUST 2023 07:35 AM IST
മലയാളി വാര്‍ത്ത

നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പരമ്പര. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്.

ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 35.3 ഓവറില്‍ 151ന് എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഗില്‍ മത്സരത്തിലെ താരമായി. ഇഷാന്‍ കിഷനാണ് പ്ലയര്‍ ഓഫ് ദ സീരീസ്. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു വിന്‍ഡീസിന്.


ആദ്യ ഓവറില്‍ തന്നെ ബ്രന്‍ഡന്‍ കിംഗ് (0) മടങ്ങി. അവിടെ തുടങ്ങിയ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിന് കരകയറാനായില്ല. ആദ്യ ഏഴ് പേരില്‍ അലിക്ക് അതാന്‍സെ (32) മാത്രമാണ് രണ്ടക്കം കണ്ടത്. കെയ്ല്‍ മെയേഴ്സ് (4), ഷായ് ഹോപ് (5), കീസി കാര്‍ട്ടി (6), ഷിംറോണ്‍ ഹെറ്റ്മെയര്‍ (4), റൊമാരിയോ ഷെഫേര്‍ഡ് (8) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.


യാന്നിക് കറിയ (19), അല്‍സാരി ജോസഫ് (26), ഗുഡകേഷ് മോട്ടീ (പുറത്താവാത 39) എന്നിവരുടെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ജെയ്ഡന്‍ സീല്‍സാണ് (1) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവിന് രണ്ടും ജയ്ദേവ് ഉനദ്ഖടിന് ഒരു വിക്കറ്റുമുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഗംഭീര തുടക്കമാണ് ഗില്‍ - കിഷന്‍ ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കിയത്.

ഇരുവരും ഒന്നാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ കിഷന്‍ കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു. യാന്നിക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ് സ്റ്റംപ് ചെയ്താണ് കിഷന്‍ മടങ്ങുന്നത്. 64 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും എട്ട് ഫോറും നേടി. മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദിന് (8) അവസരം മുതലാക്കാനായില്ല. 14 പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. അല്‍സാരി ജോസഫിന്റെ പന്തില്‍ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്.

തുടര്‍ന്ന് സഞ്ജു ക്രീസിലേക്ക്. രണ്ടാം ഏകദിനത്തിലെ നിരാശ സഞ്ജു തീര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചാണ് സഞ്ജു കളിച്ചത്. നേരിട്ട ആദ്യ നാല് പന്തില്‍ 15 റണ്‍സ്. 41 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (4 minutes ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (9 minutes ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (19 minutes ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (26 minutes ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (32 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (38 minutes ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (43 minutes ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (48 minutes ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (53 minutes ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (59 minutes ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (1 hour ago)

ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും  (1 hour ago)

CHINA റോബോടാക്‌സികള്‍ പണിമുടക്കി  (1 hour ago)

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ  (1 hour ago)

Malayali Vartha Recommends