ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു... ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചശേഷം മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു... ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചശേഷം മഴ തോരാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ 4 ഘട്ടത്തിലേക്കു യോഗ്യത നേടി. ടൂര്‍ണമെന്റില്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാണ് പാക്കിസ്ഥാന്‍.നേരത്തെ ഇഷാന്‍ കിഷന്റെയും ഹാര്‍ദിക് പാണ്ഡ്യയയുടെയും അര്‍ധസെഞ്ചറികളുടെ കരുത്തില്‍ ഇന്ത്യയ്ക്കു 266 റണ്‍സ് നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് പുറത്തായി.ഇഷാന്‍ കിഷന്‍ 81 പന്തില്‍ 82 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 90 പന്തില്‍ 87 റണ്‍സും നേടി. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാലു വിക്കറ്റും നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ തുടക്കവും ഒടുക്കവും പാളിയപ്പോള്‍, മധ്യനിരയില്‍ ഇഷാന്റെയും ഹാര്‍ദിക്കിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യം വീണത് ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്.
അഞ്ചാം ഓവറില്‍ സ്‌കോര്‍ 15ല്‍ നില്‍ക്കെ ഷഹീന്‍ അഫ്രീദിയാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്. 22 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 11 റണ്‍സാണ് നേടിയത്.
ഷഹീന്റെ തന്നെ തൊട്ടടുത്ത ഓവറില്‍ മൂന്നാമനായി ഇറങ്ങിയ വിരാട് കോലിയും വീണു. ഏഴു പന്തുകള്‍ നേരിട്ട കോലി ആകെ നാല് റണ്‍സാണ് എടുത്തത്.മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്ലിനും ഏറെക്കാലത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരിനും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല.
"
https://www.facebook.com/Malayalivartha
























