Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയ്‌ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്‌ട്രേലിയ

28 SEPTEMBER 2023 07:04 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്‌ട്രേലിയ. 66 റണ്‍സിനാണ് ഓസീസിന്റെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

നാല് വിക്കറ്റുകള്‍ നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭ്യമായത്.

രോഹിത് ശര്‍മ്മ വെടിക്കെട്ടോടെ ആരംഭിച്ചെങ്കിലും ഓപ്പണറുടെ റോളിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ നിരാശപ്പെടുത്തി. 30 പന്തില്‍ നിന്ന് 18 റണ്‍സാണ് താരം നേടിയത്. എന്നാല്‍ കോഹ്ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. ടീം സ്‌കോര്‍ 144ല്‍ നില്‍ക്കേ 81 റണ്‍സെടുത്ത രോഹിത്തിനെ മാക്‌സ് വെല്‍ പുറത്താക്കി.

അര്‍ധസെഞ്ച്വറി തികച്ച കോഹ്ലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആദ്യ മൂന്ന് വിക്കറ്റുകളും പിഴുതെടുത്തത് ഗ്ലെന്‍ മാക്‌സ്വെല്ലാണ്.എന്നാല്‍ പിന്നീടിറങ്ങിയ കെഎല്‍ രാഹുലും ശ്രേയസ്സ് അയ്യരും കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ കൈവന്നിരുന്നു. ടീം സ്‌കോര്‍ 223ല്‍ നില്‍ക്കേ രാഹുലിനെ(26) സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

ശ്രേയസ്സ് അയ്യരുടെ വിക്കറ്റും സ്വന്തമാക്കി മാക്‌സ് വെല്‍ തിളങ്ങിയതോടെ ഓസീസ് മത്സരം പിടിമുറുക്കി. 8 റണ്‍സ് മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് (2), ജസ്പ്രീത് ബുംറ(5) എന്നിവരും വേഗം മടങ്ങി. രവീന്ദ്ര ജഡേജ പൊരുതിനോക്കിയെങ്കിലും 35 റണ്‍സെടുത്ത താരത്തെ പുറത്താക്കി തന്‍വീര്‍ സങ്ക തിരിച്ചടിച്ചു. ഒടുവില്‍ 49.4 ഓവറില്‍ 286 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends