കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ദിനങ്ങളെത്തി....ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റം, ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ

കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ദിനങ്ങളെത്തി... ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പ് മാമാങ്കത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കൊടിയേറ്റം. ഫൈനലും ഇവിടെ വച്ച് തന്നെ. നവംബര്‍ 19ന്. ടീം ഇന്ത്യയ്ക്കാണ് ഇത്തവണ ഏറ്റവും സാദ്ധ്യത കല്പിക്കുന്നത്. വെല്ലുവിളി ഉയര്‍ത്തി ഇംഗ്‌ളണ്ടും ഓസീസുമുണ്ട്. പാകിസ്ഥാനും പടക്കുതിരകളായേക്കാം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്.
45 ദിവസത്തിനും 48 മത്സരങ്ങള്‍ക്കുമപ്പുറം പുതിയ അവകാശി കിരീടത്തില്‍ മുത്തമിടും. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കിവികള്‍ക്കായി പക്ഷേ ആദ്യമത്സരത്തിറങ്ങില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ ടോം ലാതം വ്യക്തമാക്കി.
ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലന്‍ഡിനെ കീഴടക്കിയാണ് വരവ്.
"
https://www.facebook.com/Malayalivartha






















