Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ആ ക്യാച്ചിന്റെ വിലയാണ് വിജയം... വളരെ ഈസിയായി ജയിക്കേണ്ട കളിയില്‍ ഇന്ത്യ തുടങ്ങിയത് തകര്‍ച്ചയോടെ; കോലിയും രാഹുലും ടീമിനെ ജയത്തിലെത്തിച്ചു; അവസാനം ഓസ്ട്രേലിയ തരിപ്പണം; മിച്ചല്‍ മാര്‍ഷ് കൈവിട്ട ക്യാച്ച് വിരാട് കോലിയെ മാത്രമല്ല, മത്സരം കൂടിയാണെന്ന് ആരാധകര്‍

09 OCTOBER 2023 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

വളരെയേറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ്. വളരെ ഈസിയായി ഇന്ത്യ ജയിക്കുമെന്ന് തോന്നിയെങ്കിലും. മൂന്ന് വിക്കറ്റുകള്‍ തുടക്കത്തില്‍ വീണതോടെ പതറി. മുന്‍ നിര തകര്‍ന്നിട്ടും ഏകദിന ലോകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (115 പന്തില്‍ പുറത്താവാതെ 97), വിരാട് കോലി (85) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

പരിതാപകരമായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെടുമെന്ന് തന്നെ കരുതി. ആദ്യ രണ്ട് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ തിരിച്ചെത്തി. അപ്പോല്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍ മാത്രം. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി.

ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹേസല്‍വുഡിനായി. ഇതിനിടെ കോലി 12 റണ്‍സില്‍ നില്‍ക്കെ നല്‍കിയ സുവര്‍ണാവസരം ഓസീസ് താരം മിച്ചല്‍ മാര്‍ഷ് കൈവിടുകയും ചെയ്തു. താരം പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മാര്‍ഷ് ഓടിയെത്തി ക്യാച്ചിന് ശ്രമിച്ചെങ്കിലും കയ്യിലൊതുക്കാനായില്ല. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. അവിടന്നങ്ങോട്ട് ഓസീസിന്റെ പതനവും ആരംഭിച്ചു.

പിന്നീട് കോലി - രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്തത് 165 റണ്‍സ്. ക്യാച്ച് കൈവിട്ടതിന് ഓസീസ് കനത്തവില നല്‍കേണ്ടിവന്നു. 38-ാം ഓവറില്‍ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചാണ് കോലി മടങ്ങുന്നത്. ഹേസല്‍വുഡിന്റെ പന്തില്‍ മര്‍നസ് ലബുഷെയ്ന് ക്യാച്ച്. 116 പന്തുകള്‍ നേരിട്ട കോലി ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. പിന്നീട് രാഹുല്‍ - ഹാര്‍ദിക് പാണ്ഡ്യ (11) സഖ്യം ഇന്ത്യയെ വിജത്തിലേക്ക് നയിച്ചു. രാഹുല്‍ എട്ട് ഫോറും രണ്ട് സിക്‌സും നേടി. ഓസീസിന് വേണ്ടി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ, ഓസീസ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടിയിരുന്നില്ല. 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. അത്ര മികച്ചതായിരുന്നില്ല ഓസീസിന്റെ തുടക്കം. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ - സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. വിലപ്പെട്ട മൂന്ന് വിക്കറ്റുകള്‍ താരം സ്വന്തമാക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന പരിതാപകരമായി നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയിപ്പോള്‍ മത്സരത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. നേരത്തെ, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. കിഷനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. രോഹിത്തും ശ്രേയസും ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു.

കോലിയെ മടക്കാനുള്ള അവസരമുണ്ടായിരുന്നു ഓസീസിന്. എന്നാല്‍ അനയാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞു. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. പന്തെറിഞ്ഞ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് വിട്ടത് വിശ്വസിക്കാന്‍ പോലുമായില്ല. കോലി 12 റണ്‍സ് മാത്രം എടുത്തുനില്‍ക്കെയായിരുന്നു സംഭവം. താരം പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ എഡ്ജായ പന്ത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു. മാര്‍ഷ് ഓടിയെത്തി ക്യാച്ചിന് ശ്രമിച്ചെങ്കിലും കയ്യിലൊതുക്കാനായില്ല. ആ സമയത്ത് ഇന്ത്യ മൂന്നിന് 20 എന്ന നിലയിലായിരുന്നു. എന്തായാലും മാര്‍ഷ് കൈവിട്ടത് കോലിയുടെ ക്യാച്ച് മാത്രമല്ല, മത്സരം കൂടിയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (16 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (30 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (51 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (3 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends