കട്ടകളിപ്പിൽ കോലി

ഇക്കഴിഞ്ഞ ഐപിഎല്ലിനിടെയുണ്ടായ വിരാട് കോലി - നവീന്‍ ഉള്‍ ഹഖ് കലഹം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. അതിനാല്‍ തന്നെ ആ സംഭവത്തിനു ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന നിലയ്ക്കാണ് ലോകകപ്പിലെ ഇന്ത്യ - അഫ്ഗാനിസ്താന്‍ മത്സരം ശ്രദ്ധേയമായത്. ബുധനാഴ്ച ഇന്ത്യയ്‌ക്കെതിരേ അഫ്ഗാനായി നവീന്‍ ഉള്‍ ഹഖ് ബാറ്റിങ്ങിനെത്തിയപ്പോള്‍ ഡല്‍ഹി സ്‌റ്റേഡിയം ഒന്നാകെ കോലി വിളികളാല്‍ നിറഞ്ഞു. ഇതിനിടെ നവീനെ റണ്ണൗട്ടാക്കാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തിയതിന് കോലി ചൂടാകുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി.
49-ാം ഓവറില്‍ റാഷിദ് ഖാന്‍ പുറത്തായ ശേഷമാണ് പത്താമനായി നവീന്‍ ക്രീസിലെത്തുന്നത്. ബുംറയായിരുന്നു പന്തെറിഞ്ഞിരുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ നവീന്‍ ഫൈന്‍ ലെഗിലേക്ക് കളിച്ചു. വിരാട് കോലിയായിരുന്നു അവിടെ ഫീല്‍ഡ് ചെയ്തിരുന്നത്. അതിവേഗം പന്ത് പിടിച്ചെടുത്ത കോലി പന്ത് തിരിച്ചെറിഞ്ഞു. എന്നാല്‍ പന്ത് കൃത്യമായി പിടിച്ചെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ ശ്രമിച്ചില്ല.
റണ്ണൗട്ടിന് ശ്രമിക്കാതിരുന്ന രാഹുലിന്റെ നടപടിയില്‍ കോലി അതൃപ്തനാകുന്നത് കാണാമായിരുന്നു. രാഹുലിനോട് ദേഷ്യത്തോടെ സംസാരിക്കുന്ന കോലിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.
https://www.facebook.com/Malayalivartha


























