Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം...എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്; രോഹിത് ശര്‍മ്മ സെഞ്ചുറി നേടി; കിംഗ് കോഹ്ലി അര്‍ധ സെഞ്ചുറി നേടി

11 OCTOBER 2023 11:34 PM IST
മലയാളി വാര്‍ത്ത

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ രോഹിത് ശര്‍മ്മ ഒരുപിടി റെക്കോര്‍ഡുകളോടെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്. രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയപ്പോള്‍ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി കിംഗ് കോഹ്ലി കളം നിറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി തങ്ങളുടെ പോരാട്ടവീര്യം കാണിച്ചുതന്നു. ഹഷ്മത്തുള്ള ഷാഹിദിയും (80), ഒമര്‍സായും (62) ചേര്‍ന്നാണ് അഫ്ഗാന്‍ ഇന്നിംഗ്സിന് കരുത്തുപകര്‍ന്നത്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര നാല് വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തത് വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയാകും.

അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പതിനഞ്ച് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ്മയും ഗില്ലിന്റെ അഭാവത്തില്‍ യുവതാരം ഇഷാന്‍ കിഷനും ഓപ്പണ്‍ ചെയ്ത മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. തുടക്കം തന്നെ അക്രമണകാരിയായ രോഹിത് തന്റെ നിലപാടറിയിച്ചു. വെറും 84 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറും 16 ഫോറിന്റെയും അകമ്പടിയോടെ 131 റണ്‍സുമായി ഹിറ്റ്മാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

1983 ലോകകപ്പില്‍ സിംബാബ്വെയ്ക്ക് എതിരെ കപില്‍ 72 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ഇതാണ് രോഹിത് ശര്‍മ്മ മറികടന്നത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും ഇന്ത്യയ്ക്കായി. ചിരവൈരികളായ പാകിസ്ഥാന് എതിരെ ഒക്ടോബര്‍ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മ്മ കടപുഴക്കിയത്. ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡ് താരം മറികടന്നു. ഇതിന് പുറമെ ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന കപില്‍ ദേവിന്റെ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും രോഹിതിന് മുന്നില്‍ വീണു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (8 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (17 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (26 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (32 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (57 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

Malayali Vartha Recommends