Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അവധി ആഘോഷിക്കും... രണ്ടാം ശനിയാഴ്ചയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം അവിസ്മരണീയമാക്കാന്‍ ആരാധകര്‍; അഹമ്മദാബാദില്‍ ചിരവൈരികളുടെ പോരിന് മണിക്കൂറുകള്‍ ബാക്കി; അഹമ്മദാബാദില്‍ മഴ കളിക്കുമോ?

14 OCTOBER 2023 09:25 AM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയില്‍ യുദ്ധം തുടരവേ ഇന്ത്യയില്‍ സമാധാനത്തിന്റെ മറ്റൊരു യുദ്ധം ഇന്ന് നടക്കുകയാണ്. ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 2 മണിക്കാണ് മത്സരം. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ആദ്യഇലവനില്‍ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പങ്കുവെച്ചത്.

വിഐപികളടക്കം ഒരു ലക്ഷത്തിലേറെ പേര്‍ മത്സരം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആവേശം ഉച്ഛസ്ഥായിലെത്തുന്ന മത്സരം. ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം പാക്കിസ്ഥാന് ഇന്നും കിട്ടാക്കനിയാണ്. ആ മധുരം തേടിയാണ് ബാബര്‍ അസം പട നയിച്ചെത്തുന്നത്.

 



ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരെ വീഴ്ത്താന്‍ എത്തുന്ന രണ്ടാം സ്ഥാനക്കാര്‍ക്ക് എന്ത് അത്ഭുതം സൃഷ്ടിക്കാനാകും എന്നാണ് അഹമ്മദാബാദിലെത്തുന്ന ഓരോ ക്രിക്കറ്റ് പ്രേമിയും ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്താനെയും അനായാസം മറികടന്നാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സിനോട് വിറച്ചെങ്കിലും ലങ്കയ്ക്ക് മുന്നില്‍ ബാറ്റിംഗ് കരുത്ത് കാട്ടിയ പാക്കിസ്ഥാനും മൂന്നാം ജയം തേടുന്നു. വിരാട് കോലി, രോഹിത് ശര്‍മ, രാഹുല്‍ എന്നിവര്‍ മികവ് കാട്ടിയതും ബുംറ ന്യുബോളില്‍ തിളങ്ങുന്നതും ഇന്ത്യക്ക് കരുത്താണ്. ഒപ്പം ശുഭ്മാന്‍ ഗില്‍ ആരോഗ്യവാനെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനവും നീലപ്പടയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

എന്നാല്‍ ഗില്‍ വന്നാല്‍ ആര് പുറത്തുപോകുമെന്നതാണ് ചോദ്യം. ഇഷാന്‍ കിഷനോ ശ്രേയസ് അയ്യര്‍ക്കോ സ്ഥാനമിളകും. ലോക റാങ്കിംഗില്‍ രണ്ടാമനായ മുഹമ്മദ് സിറാജിന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. പേസര്‍ മുഹമ്മദ് ഷമിയെ പുറത്തിരുത്തുന്നതിലാവട്ടെ വിമര്‍ശനമുയരുന്നുണ്ട്. മുഹമ്മദ് റിസ്വാന്‍, അബ്ദുള്ള ശെഫീഖ്, സൗധ് ഷക്കീല്‍ എന്നിവര്‍ തിളങ്ങി നില്‍ക്കുന്നതും ഹസന്‍ അലി വിക്കറ്റെടുക്കുന്നതും പാക്കിസ്ഥാന് ആത്മവിശ്വാസം നല്‍കുന്നു.

എന്നാല്‍ പേര് കേട്ട പേസ് പട ക്ലിക്കാകാത്തതിന്റെ നിരാശയുണ്ട് അവര്‍ക്ക്. ഒപ്പം ബാബര്‍ അസമും ഫഖര്‍ സമാനും സ്‌കോര്‍ ചെയ്യാത്തതിലെ ആശങ്കയും. ഇന്ത്യക്ക് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും പാക്കിസ്ഥാന് കീറാമുട്ടിയാണ്. രണ്ട് ടീമും അഹമ്മദാബാദില്‍ ഇന്നലെ പരിശീലനത്തിനിറങ്ങി. ആത്മവിശ്വാസത്തില്‍ ഒരുപടി മുന്നിലുള്ള ഇന്ത്യ വിജയക്കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കണം. ബാബര്‍ അസത്തിനും ഫഖര്‍ സമാനും സ്വതന്ത്രമായി വിഹരിക്കാന്‍ അവസരം നല്‍കരുതെന്ന് മാത്രം.

 



സിനിമാ-കായിക രംഗത്തെ പ്രമുഖര്‍ മത്സരം കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മത്സരം കാണാന്‍ വിഐപി പവലിനിയനിലുണ്ടാകുമെന്നാണ് സൂചന. ഗായകന്‍ ശങ്കര്‍ മഹാദേവന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടക്കും.

ലോകകപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം പൂര്‍ണ സജ്ജമായി കഴിഞ്ഞു. 2023-ലെ ഏഷ്യാ കപ്പിലെ ദയനീയ തോല്‍വിക്ക് പകരംവീട്ടാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍. അതേസമയം ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ ഒരിക്കല്‍ കൂടി നേരിടാനും സ്വന്തം മണ്ണില്‍ അവര്‍ക്കെതിരായ റെക്കോര്‍ഡ് നിലനിര്‍ത്താനുമുള്ള ഒരുക്കത്തിലാണ്.

മത്സരം നടക്കുന്ന ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. എന്നാല്‍ നേരിയ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല. മഴ കാരണം മത്സരം തടസപ്പെടില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് സംഘാടകര്‍. നേരിയ മഴ പെയ്താലും വേഗത്തില്‍ മല്‍സരം പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (7 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (16 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (25 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (31 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (56 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

Malayali Vartha Recommends