Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ... പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറില്‍ 3 വിക്കറ്റു നഷ്ടത്തില്‍ മറികടന്നു

14 OCTOBER 2023 08:32 PM IST
മലയാളി വാര്‍ത്ത

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ. നായകന്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറില്‍ 3 വിക്കറ്റു നഷ്ടത്തില്‍ മറികടന്നു. പാക്കിസ്ഥാന്റെ ബാറ്റിങ് സമയത്ത് ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഒരുഘട്ടത്തില്‍ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191ന് പുറത്തായി. 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാക്കിസ്ഥാന് 8 വിക്കറ്റ് നഷ്ടമായി. അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് (50) അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് നേടിയാണ് ഇന്ത്യ തുടങ്ങിയത്. ഹസന്‍ അലിയുടെ രണ്ടാം ഓവറില്‍ മൂന്ന് ഫോറാണ് ഗില്‍ നേടിയത്. മൂന്നാം ഓവറില്‍ 16 റണ്‍സുമായി ഗില്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിരാട് കോലി രോഹിത്തിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 7-ാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. രണ്ടാം വിക്കറ്റില്‍ 56 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

ഇതിനിടെ ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരില്‍ കുറിച്ചു. ഷഹീദ് അഫ്രീദി, ക്രിസ് ഗെയില്‍ എന്നിവര്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് രോഹിത്. സ്‌കോര്‍ 79ല്‍ നില്‍ക്കേ വിരാട് കോലി പുറത്തായി. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസ് പിടിച്ച് പുറത്താക്കുകയായിരുന്നു, 18 പന്തില്‍ 16 റണ്‍സാണ് കോലിയുടെ സംഭാവന.

നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് 14-ാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 22-ാം ഓവറില്‍ സ്‌കോര്‍ 156ല്‍ നില്‍ക്കേ രോഹിത് പുറത്തായി. 63 പന്തില്‍ 6 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 86 റണ്‍സാണ് താരം നേടിയത്. 36 പന്തില്‍നിന്നാണ് രോഹിത് അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (6 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (15 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (24 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (30 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (55 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (2 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (4 hours ago)

Malayali Vartha Recommends