Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം....

27 OCTOBER 2023 06:59 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 25.4 ഓവറില്‍ ശ്രീലങ്ക മറികടന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പതും നിസ്സങ്ക പുറത്താകാതെ 77 റണ്‍സ് നേടി. 83 പന്തില്‍ രണ്ടു സിക്സിന്റെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തീരുമാനം തുടക്കത്തില്‍ ശരിയാണെന്നു വന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയായിരുന്നു.



വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെന്ന നിലയില്‍ കരുത്തോടെ മുന്നേറുകയായിരുന്നു അവര്‍. പിന്നീട് ബോര്‍ഡില്‍ 40 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.

ഓപ്പണര്‍മാരായ ജോണി ബെയര്‍‌സ്റ്റോ, ഡോവിഡ് മാലന്‍, ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്.അവസാന ഘട്ടത്തില്‍ ഡേവിഡ് വില്ലിയുടെ ഒരു സിക്‌സും ഫോറും സഹിതമുള്ള 14 റണ്‍സ് സ്‌കോര്‍ 150 കടത്തി. താരം പുറത്താകാതെ നിന്നു.

സ്റ്റോക്‌സ് 76 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു. മൊയീന്‍ അലി 15 റണ്‍സുമായി മടങ്ങി. ക്രിസ് വോക്‌സ് പൂജ്യത്തിലും പുറത്തായി. പിന്നീടെത്തിയ ആദില്‍ റഷീദ് രണ്ട് റണ്‍സും മാര്‍ക് വുഡ് ഒരു റണ്‍സുമെടുത്തു. തുടക്കത്തില്‍ 25 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 28 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡേവിഡ് മാലനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. താരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് മടക്കിയത്.പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ട് റണ്ണൗട്ടായി.

താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്. മികച്ച ബാറ്റിങുമായി മുന്നോട്ടു പോയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയുടെ വിക്കറ്റാണ് അവര്‍ മൂന്നാമതായി നഷ്ടമായത്. താരം 31 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 30 റണ്‍സെടുത്തു. കസുന്‍ രജിതയാണ് ബെയര്‍‌സ്റ്റോയുടെ വിക്കറ്റെടുത്തത്.പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബടലര്‍ ഒരിക്കല്‍ കൂടി പരാജയമായി. താരം എട്ട് റണ്‍സില്‍ നില്‍ക്കെ ലഹിരു കുമാരയാണ് മടക്കിയത്.  

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (25 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (36 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends