Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ വിജയം

01 NOVEMBER 2023 11:56 PM IST
മലയാളി വാര്‍ത്ത

ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് എതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 35.3 ഓവറില്‍ 167 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സെയും ചേര്‍ന്നാണ് കിവീസിന്റെ ചിറകരിഞ്ഞത്.

ഇതോടെ ഏഴുകളികളില്‍ നിന്ന് 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ഏഴുകളികളില്‍ മൂന്നാം തോല്‍വി വഴങ്ങിയ ന്യൂസിലാന്‍ഡ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. പാകിസ്ഥാനുമായാണ് കിവീസിന്റെ അടുത്ത മത്സരം. കിവീസിന്റെ ഇന്നലത്തെ തോല്‍വി പാകിസ്ഥാന്റെ സെമി പ്രതീക്ഷയ്ക്കും തെളിച്ചം പകര്‍ന്നിട്ടുണ്ട്. നായകന്‍ ടെംപ ബൗമയെ(24) ടീം സ്‌കോര്‍ 38ല്‍ വച്ച് നഷ്ടമായശേഷം ഡി കോക്കും റാസിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 200 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്.

27 പന്തുകളില്‍ നാലുഫോറും ഒരു സിക്‌സുമടിച്ച ബൗമയെ ഒന്‍പതാം ഓവറില്‍ ബൗള്‍ട്ടിന്റെ ബൗളിംഗില്‍ മിച്ചലാണ് പിടികൂടിയത്. തുടര്‍ന്ന് ക്രീസിലൊരുമിച്ച ഡി കോക്കും റാസിയും ചേര്‍ന്ന് കിവീസ് ബൗളര്‍മാരെ പ്രഹരിച്ച് മുന്നോട്ടുനീങ്ങി. 12-ാം ഓവറില്‍ 50 കടന്ന ടീം 21-ാം ഓവറിലാണ് 100 തികച്ചത്. ഇതിന് പിന്നാലെ ഡി കോക്ക് അര്‍ദ്ധ സെഞ്ച്വറിയും തികച്ചു. 36-ാം ഓവറില്‍ ടീം 200ലെത്തി. ക്വിന്റണ്‍ തന്റെ കരിയറിലെ 21-ാം ഏകദിന സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.103 പന്തുകളാണ് ഡികോക്കിന് ഇതിനായി വേണ്ടിവന്നത്.

116 പന്തുകളില്‍ 10 ഫോറുകളും മൂന്ന് സിക്‌സുമടക്കം 114 റണ്‍സടിച്ച ഡി കോക്കിനെ 40-ാം ഓവറിലാണ് കിവീസിന് പുറത്താക്കാന്‍ കഴിഞ്ഞത്. സൗത്തിയുടെ പന്തില്‍ ബാക്ക്വേഡ് പോയിന്റില്‍ ഫിലിപ്പ്‌സാണ് ഡി കോക്കിനെ പിടികൂടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ഡേവിഡ് മില്ലറെ കൂട്ടുനിറുത്തി റാസി തന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയിലേക്ക് കുതിച്ചു. നേരിട്ട 101-ാമത്തെ പന്തിലാണ് റാസി മൂന്നക്കം കടന്നത്. തുടക്കത്തില്‍ പ്രതിരോധിച്ച് കളിച്ച മില്ലറും കത്തിപ്പടരാന്‍ തുടങ്ങിയതോടെ അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയരാന്‍ തുടങ്ങി.118 പന്തുകളില്‍ ഒന്‍പത് ഫോറുകളും അഞ്ചുസിക്‌സുകളും പായിച്ച റാസി 48-ാം ഓവറില്‍ പുറത്താകുമ്പോള്‍ ടീം 316ലെത്തിയിരുന്നു. 30 പന്തുകള്‍ നേരിട്ട് രണ്ടു ഫോറും നാലു സിക്‌സും പായിച്ച മില്ലര്‍ 53 റണ്‍സുമായി 49.5-ാം ഓവറിലാണ് പുറത്തായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 minutes ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (10 minutes ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (1 hour ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (1 hour ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (2 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

Malayali Vartha Recommends