Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ശ്രീലങ്കയെ 302 റണ്‍സിന് തകര്‍ത്ത് ഇന്ത്യ... 358 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് പുറത്താവുകയായിരുന്നു;ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ

02 NOVEMBER 2023 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

 

ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ 302 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ. 358 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ 55 റണ്‍സിന് പുറത്താവുകയായിരുന്നു. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസൂന്‍ രജിതയാണ് ശ്രീലങ്കയുടെ ടോപ്സ്‌കോറര്‍. അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചുവിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. ബുമ്രയും രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കൊഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്‌സും നിര്‍ണായകമായി. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്തു. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കൊഹ്ലി 88 റണ്‍സും ശ്രേയസ് അയ്യര്‍ 82 റണ്‍സുമെടുത്തു ആദ്യ ഓവറില്‍ത്തന്നെ രോഹിത് ശര്‍മ്മയെ(4) നഷ്ടമായതിന്റെ നടുക്കം ഒട്ടുമറിയാതെയാണ് ഇന്ത്യ 357ലേക്കെത്തിയത്. വാലറ്റത്ത് ജഡേജയുടെ സംഭാവനകളും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായി. പത്തോവറില്‍ 80 റണ്‍സ് വഴങ്ങിയെങ്കിലും ലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്കയ്ക്ക് ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്താനായി.

മറുപടിക്കിറങ്ങിയ ലങ്കയെ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്ന് മാരകമായാണ് പ്രഹരിച്ചത്. ആദ്യപന്തില്‍ത്തന്നെ ബുംറ പാത്തും നിസംഗയെ (0) എല്‍.ബിയില്‍ കുരുക്കി. ലങ്ക അപ്പീല്‍ നല്‍കിയെങ്കിലും ക്ഷയുണ്ടായില്ല. രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ സിറാജ് ദിമുത്ത് കരുണരത്‌നയെ (0) എല്‍.ബിയില്‍ കുരുക്കിയപ്പോഴും ലങ്ക അപ്പീല്‍ ചെയ്തു. പക്ഷേ വിക്കറ്റ് വിധിച്ചു. അടുത്തപന്തില്‍ സദീര സമരവിക്രമയെ(0) അമ്പയര്‍ കീപ്പര്‍ ക്യാച്ച് വിധിച്ചെങ്കിലും ഡി.ആര്‍.എസിലൂടെ ലങ്ക അത് മാറ്റി. പക്ഷേ അഞ്ചാം പന്തില്‍ സദീരയെ സെക്കന്‍ഡ് സ്‌ളിപ്പില്‍ ശ്രേയസ് പിടികൂടുകതന്നെ ചെയ്തു. നാലാം ഓവറിന്റെ ആദ്യ പന്തില്‍ സിറാജ് ലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസിന്റെ കുറ്റി പിഴുതെറിയുകകൂടി ചെയ്തതോടെ ലങ്ക നാലുവിക്കറ്റിന് മൂന്ന് റണ്‍സ് എന്ന നിലയിലായി.

ഫസ്റ്റ് ബൗളിംഗ് ചേഞ്ചിനെത്തിയ മുഹമ്മദ് ഷമിയും ആക്രമണം കടുപ്പിച്ചതോടെ ലങ്ക തരിപ്പണമായി. പത്താം ഓവറിലെ അടുത്തടുത്ത രണ്ട് പന്തുകളില്‍ ചരിത് അസലങ്കയേയും (1) ദുഷാന്‍ ഹേമന്തയേയും കൂടാരം കയറ്റുകയായിരുന്നു ഷമി. അസലങ്ക ജഡേജയ്ക്കും ഹേമന്ത രാഹുലിനുമാണ് ക്യാച്ച് നല്‍കിയത്. 11.3-ാം ഓവറില്‍ ഷമി ചമീരയേയും രാഹുലിന്റെ കയ്യിലെത്തിച്ചു. 14-ാം ഓവറിന്റെ ആദ്യപന്തില്‍ ഏന്‍ജലോ മാത്യൂസ് ഷമിയുടെ പന്തില്‍ ബൗള്‍ഡായതോടെ ലങ്ക 35/8 എന്ന നിലയിലായി.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായതിന്റെ ആഘാതത്തിലാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച രോഹിതിന്റെ കുറ്റി രണ്ടാം പന്തില്‍ മധുഷങ്ക തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ക്രീസിലൊരുമിച്ച വിരാടും ശുഭ്മാനും കൂട്ടിച്ചേര്‍ത്ത 189 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകി. ആദ്യ ഓവറില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും ലങ്കന്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ മികച്ച രീതിയില്‍ മുന്നോട്ടുനീങ്ങി. 16 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും ഇന്ത്യ 100 റണ്‍സ് തികച്ചു. പിന്നാലെ വിരാട് അര്‍ദ്ധസെഞ്ച്വറിയും തികച്ചു. അധികം വൈകാതെ ഗില്ലും അര്‍ദ്ധശതകം പിന്നിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (26 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (37 minutes ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (2 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends