ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസുമായി ക്രിസ് ഗെയില്‍

ഓസ്‌ട്രേലിയയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ അറിയിച്ചു. 2015ലെ ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ സിഡ്‌നിയില്‍വെച്ച് ഓസ്‌ട്രേലിയന്‍ വംശജയോട് ഗെയില്‍ ലൈംഗികചുവയോടെ പെരുമാറിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും, വാര്‍ത്ത പ്രചരിപ്പിച്ചത് ഫെയര്‍ഫാക്‌സ് ആണെന്നും ഗെയില്‍ ആരോപിച്ചു.
സിഡ്‌നിയില്‍ ഡ്രെസ്സിംഗ് റൂമില്‍വെച്ച് യുവതിയെ നഗ്‌നതകാട്ടി ഗെയില്‍ അപമാനിച്ചുവെന്നാണ് യുവതി ആരോപിച്ചത്. ഇത് ഫെയര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതായി ഗെയില്‍ പറഞ്ഞു. നിയമസാധുതകള്‍ തേടാന്‍ ഗെയില്‍ ഒരു മുന്‍നിര ഓസ്‌ട്രേലിയന്‍ അഭിഭാഷകനെ സമീപിച്ചു.
2015ല്‍ സിഡ്‌നിയില്‍ നടന്ന ഐസിസി ലോക കപ്പ് മത്സരത്തിന് ഇടയിലാണ് സംഭവം. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാനേജുമെന്റിനൊപ്പം നിയമിക്കപ്പെട്ടതായിരുന്നു യുവതി. ജോലിക്കിടയില്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനായി പോയിരിക്കാമെന്ന് തെറ്റിദ്ധരിച്ച യുവതി ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കയറിയിരുന്നു. കഴിക്കുന്നതിന് ഒരു സാന്‍വിച്ച് എടുക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ സഹതാരത്തിനൊപ്പം ക്രിസ് ഗെയില്‍ റൂമിലുണ്ടെന്ന് താന്‍ പിന്നീടാണ് കണ്ടതെന്ന് യുവതി പറയുന്നു. ഒരു ടവ്വല്‍ മാത്രമാണ് ഗെയില്‍ ധരിച്ചിരുന്നത്. തന്നെ കണ്ടയുടന്‍ ടവ്വല്‍ പാതി നീക്കുകയും \'ഇതാണോ നീ തിരയുന്നത്?\' എന്ന് ചോദിച്ചതായും യുവതി പറയുന്നു. താന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ പ്രസ്താവനയിറക്കിയതായും, എന്നാല്‍ ഗെയിലിന്റെ പേരെടുത്തുപറയാതെയാണ് പ്രസ്താവനയിറക്കിയതെന്നും യുവതി പറയുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം പുറത്തുവന്നതിനാലാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഗെയിലിന് 10,000 ഡോളര്‍ പിഴയും ഒടുക്കേണ്ടി വന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha