മത്സരത്തിനിടയിലെ മോശം പെരുമാറ്റം... സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്മിയര്‍ക്ക് പിഴ ശിക്ഷ...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്മിയര്‍ക്ക് പിഴ ശിക്ഷ. ഹൈദരാബാദിനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ പത്തു ശതമാനം ഹെറ്റ്മിയര്‍ പിഴയായി അടയ്‌ക്കേണ്ടതാണ്.
പുറത്തായ രോഷത്തില്‍ വിക്കറ്റ് അടിച്ചുതകര്‍ക്കാനായി ശ്രമിച്ചെന്നാണ് താരത്തിനെതിരായ കുറ്റം. വിജയലക്ഷ്യം പിന്തുടരുന്നതിനിടെ അഭിഷേക് ശര്‍മയെറിഞ്ഞ 14ാം ഓവറില്‍ ഹെറ്റ്മിയര്‍ ബോള്‍ഡാകുകയായിരുന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഹെറ്റ്മിയര്‍ പത്ത് പന്തുകളില്‍ നിന്ന് നാലു റണ്‍സാണ് ആകെ നേടിയത്.
നിര്‍ണായക സമയത്ത് ബാറ്റിങ്ങിനിറങ്ങിയ ഹെറ്റ്മിയര്‍ ഹൈദരാബാദിന്റെ സ്പിന്‍ ആക്രമണത്തില്‍ വീണുപോകുകയായിരുന്നു. ലെവല്‍ 1 കുറ്റമാണ് ഹെറ്റ്മിയറിന്റേതെന്നും താരം മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചിട്ടുണ്ടെന്നും ഐപിഎല്‍ സംഘാടകര്‍ . പരുക്കുമാറി തിരിച്ചെത്തിയ ഹെറ്റ്മിയര്‍ ഇംപാക്ട് പ്ലേയറായാണ് ആര്‍സിബിക്കെതിരായ എലിമിനേറ്റര്‍ മത്സരത്തിലും കളിക്കാനിറങ്ങിയത്.
ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറില്‍ സഞ്ജു സാംസണും സംഘവും 36 റണ്‍സിന്റെ തോല്‍വിയാണു വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 9ന് 175 റണ്‍സെടുത്തു. മറുപടിയില്‍ രാജസ്ഥാന് 20 ഓവറില്‍ 7ന് 139 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
https://www.facebook.com/Malayalivartha