കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .
തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സാണ് താരത്തെ ടീമിലെത്തിച്ചത്.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം നടക്കുന്നത്. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 ലക്ഷം രൂപവീതം മുടക്കാം. 16 മുതല്‍ 20 വരെ കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാനാകും. ഐപിഎല്‍ ലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരുശര്‍മയുടെ നേതൃത്വത്തിലാണ് ലേലനടപടികളുള്ളത്.
"
https://www.facebook.com/Malayalivartha