വിജയക്കുതുപ്പിലെത്താന്‍ വിന്‍ഡീസിന് വേണ്ടത് 156 റണ്‍സ്; വന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍

ട്വന്റി ട്വന്റി ലോകകപ്പില്‍ മുത്തമിടാന്‍ വിന്‍ഡീസിന് വേണ്ടത് 156 റണ്‍സ്. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച ഇംഗ്ലണ്ട് താരതമ്യേന മികച്ച് സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയത്. റൂട്ട് 54 റണ്‍സെടുത്തപ്പോള്‍ ബട്‌ലര്‍ 36 റണ്‍സുമെടുത്തു. മികച്ച റണ്‍ റേറ്റുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൊടുന്നനെയായിരുന്നു.
കലാശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിന്‍ഡീസ് മേധാവിത്വം നേടി. മൂന്ന് വിക്കറ്റുകള്‍ തുടകത്തില്‍ തന്നെ നേടാന്‍ വിന്‍ഡീസിന് സാധിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ടിനെ വിന്‍ഡീസ് ഞെട്ടിച്ചു. ഓപ്പണര്‍ ജേസണ്‍ റോയ്(0) പുറത്തായി. ബാഡ്രിക്കാണ് വിക്കറ്റ്. തൊട്ടടുത്ത തന്നെ രണ്ടാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. ബാഡ്രിയുടെ തന്നെ പന്തില്‍ റസല്‍ പടിച്ച് ഹേല്‍സ് പുറത്തായി. പിന്നീട് ജോ റൂട്ടിന്റെ നേതൃത്വത്തില്‍ രണ്ട് ബൗണ്ടറികളുമായി രക്ഷപ്രവര്‍ത്തനം നടത്തുന്നതിനിടെ മൂന്നാം വിക്കറ്റും വീണു. ഇത്തവണ ക്രിസ് ഗെയിലാണ് ഇംഗ്ലണ്ടിന് പ്രഹരം ഏല്‍പ്പിച്ചത്. അഞ്ച് റണ്‍സെടുത്ത മോര്‍ഗണെ ഗെയില്‍ ബാഡ്രീയുടെ കൈകളില്‍ എത്തിച്ചു.
ബെന്‍ സ്‌റ്റോക്‌സ്, മുഈന്‍ അലി, ജോ റൂട്ട് എന്നിവര്‍ തുടര്‍ച്ചയായി പുറത്താവുകയായിരുന്നു. 36 പന്തില്‍ 54 റണ്‍സെടുത്ത റൂട്ട് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് സുലെയ്മന്‍ ബെന്നിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. നാലാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിന് താങ്ങായത്.
ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 61 റണ്‍സ്. 22 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 36 റണ്‍സെടുത്ത ജോസ് ബട്‌ലറിനെ പുറത്താക്കി ബ്രാത്‌വയ്റ്റാണ് കൂട്ടുകെട്ട് പൊളിച്ചത്. ബെന്‍ സ്‌റ്റോക്‌സ് (എട്ടു പന്തില്‍ 13), മോയിന്‍ അലി (0) എന്നിവരെ ഒരേ ഓവറില്‍ മടക്കിയ ബ്രാവോയും മികവുകാട്ടി. പിന്നാലെ ജോ റൂട്ടിനെ സുലൈമാന്‍ ബെന്നിന്റെ കൈകളിലെത്തിച്ച ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസ് കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു.
ഡേവിഡ് വില്ലി 14 പന്തില്‍ 21 റണ്‍സെടുത്ത് ഇംഗ്ലണ്ട് സ്‌കോറിന് വേഗത സമ്മാനിച്ചെങ്കിലും ബ്രാത്ത്‌വയ്റ്റിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പ്ലങ്കറ്റ് നാല് റണ്‍സെടുത്ത് പുറത്തായി. ക്രിസ് ജോര്‍ദാന്‍ (13 പന്തില്‍ 12), ആദില്‍ റഷീദ് (നാലു പന്തില്‍ നാല്) എന്നിവര്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ ആര് വിജയിച്ചാലും രണ്ട് ലോകകിരീടങ്ങള്‍ അവരുടെ പേരില്‍ കുറിക്കപ്പെടും. ഇംഗ്ലണ്ട് 2010ലും വെസ്റ്റ് ഇന്‍ഡീസ് 2012ലും കപ്പുയര്‍ത്തി. കപ്പുയര്‍ത്താന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ന്യൂസീലന്‍ഡിനേയും ഇന്ത്യയേയും കീഴടക്കിയാണ് ഇരുടീമുകളുടേയും വരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha