അര്‍ഹിച്ച വിജയം... കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവസാനം വരെ പോരാടി വെസ്റ്റ് ഇന്‍ഡീസ് പോരുതി; ട്വന്റി 20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിന്

കരുത്തരായ ഇംഗ്ലണ്ടിനെതിരെ അവസാനം വരെ പോരാടി വെസ്റ്റ് ഇന്‍ഡീസിനെ ട്വന്റി 20 ലോകകപ്പ് കിരീടം. തുടരെ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും കരീബിയന്‍ പട ആഞ്ഞടിച്ചപ്പോള്‍ ബാറ്റിംഗിലും ബൗളിങ്ങിലും അവര്‍ കരുത്ത് കാട്ടി.
അവസാന ഓവറില്‍ 19 റണ്‍സ് വേണമായിരുന്നു. അഞ്ച് കൂറ്റന്‍ സിക്‌സ് അടിച്ച് വെസ്റ്റ് ഇന്‍ഡീസ് കിരീടം ഉറപ്പിച്ചു. ഇംഗ്ലണ്ടിനെ കുറഞ്ഞ റണ്‍സിന് എറിഞ്ഞൊതുക്കിയിട്ടും അവരും അതു പോലെ ബൗള്‍ചെയ്തത് വിന്‍ഡീസ് പ്രതീക്ഷകള്‍ തകര്‍ത്തു. വിക്കറ്റുകള്‍ വീണെങ്കിലും അവര്‍ ആഞ്ഞടിച്ചു അങ്ങനെ വിജയം അവര്‍ക്കായി.
ലോകകപ്പ് ട്വന്റി20 ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ഉജ്ജ്വല വിജയം കരസ്ഥമാക്കി. പിരിയാത്ത നാലാം വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സ്‌ഡ്വെയിന്‍ ബ്രാവോ സഖ്യം നേടിയ അര്‍ധസെഞ്ചുറി (55) കൂട്ടുകെട്ടാണ് വിന്‍ഡീസിന് താങ്ങായത്.
നേരത്തെ, ക്രിസ് ഗെയ്ല്‍ (രണ്ടു പന്തില്‍ നാല്), ഇന്ത്യയ്‌ക്കെതിരായ സെമി പോരാട്ടത്തില്‍ അര്‍ധസെഞ്ചുറികളുമായി നിറഞ്ഞുകളിച്ച ജോണ്‍സണ്‍ ചാള്‍സ് (ഏഴു പന്തില്‍ ഒന്ന്), ഫില്‍ സിമ്മണ്‍സ് (0) എന്നിവരെ പെട്ടെന്ന് തന്നെ മടക്കിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ഞെട്ടിച്ചിരുന്നു. ചാള്‍സ്, ഗെയ്ല്‍ എന്നിവരെ ജോ റൂട്ട് മടക്കിയപ്പോള്‍ സിമ്മണ്‍സിനെ ഡേവിഡ് വില്ലി എല്‍ബിയില്‍ കുരുക്കി.
നേരത്തെ, ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ കുതിപ്പിന് ഊര്‍ജം പകര്‍ന്ന ഓപ്പണര്‍മാര്‍ ഇരുവരെയും ഒന്‍പത് റണ്‍സിനിടെ പുറത്താക്കി വിന്‍ഡീസ് തുടക്കം മികച്ചതാക്കിയെങ്കിലും നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (61) തീര്‍ത്ത ജോ റൂട്ട്‌ജോസ് ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജോ റൂട്ട് അര്‍ധസെഞ്ചുറി (36 പന്തില്‍ 56) നേടി. ജോസ് ബട്‌ലര്‍ 22 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 36 റണ്‍സെടുത്ത് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ബ്രാത്ത്‌വയ്റ്റ്, ബ്രാവോ എന്നിവര്‍ മൂന്നും ബദ്രി രണ്ടും വിക്കറ്റ് വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha