ട്വന്റി20 ലോകകപ്പ് പരമ്പരയിലെ താരം ഇന്ത്യന്‍ ഉപനായകന്‍ കോഹ്ലി തന്നെ

വിന്‍ഡീസാണ് ലോകകപ്പ് കിരീടത്തില്‍ എത്തിയതെങ്കിലും ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ ഒന്നുണ്ട്. ടൂര്‍ണമെന്റിലെ താരം ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയാണ്. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയ്ക്കായി നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനമാണ് കോഹ്ലിക്ക് മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
ഈഡന്‍ഗാര്‍ഡനില്‍ ഇന്നലെ കോഹ്ലിക്കായി ഗാംഗുലിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 27കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 273 റണ്‍സാണ് ആദ്യമത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ 23 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. എന്നാല്‍ പിന്നീട് അങ്ങോട്ട് കത്തിപ്പടരുന്ന ഇന്ത്യന്‍ ഉപനായകനെയാണ് മൈതാനത്ത് കണ്ടത്.
പാകിസ്താനുമായുള്ള നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ 55 റണ്‍സ്, ബംഗ്ലാദേശിനെതിരെ 24, ഓസ്‌ട്രേലിയ്ക്ക് എതിരെ പുറത്താകാതെ 82, സെമിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ പുറത്താകാതെ 89 റണ്‍സ്. ഇതായിരുന്നു കോഹ്ലിയുടെ ലോകകപ്പിലെ പ്രകടനം.
ഐ.സി.സി ലോക ട്വന്റി20 പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസ് ആകുന്ന അഞ്ചാം താരമാണ് ഇന്ത്യന്‍ ഉപനായകന്‍. 2007ല്‍ തിലകരത്‌ന ദില്‍ഷന്‍, 2009ല്‍ ഷാഹിദ് അഫ്രീദി, 2010ല്‍ കെവിന്‍ പീറ്റ്യേഴ്‌സന്‍, 2012ല്‍ ഷേന്‍ വാട്‌സന്‍ എന്നിവരായിരുന്നു താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha