മോശം പെരുമാറ്റം: വെസ്റ്റിന്‍ഡീസ് താരം സാമുവെല്‍സിന് പിഴ

കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് താരം സാമുവെല്‍സിന് പിഴ. മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് ഐ.സി.സി സാമുവല്‍സിന് ചുമത്തിയത്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ജയത്തിന് ശേഷം ഇംഗ്ലണ്ട് ബൗളര്‍ സ്‌റ്റോക്‌സിന് നേരെ മോശമായി പെരുമാറിയതിനാണിത്.
മത്സരത്തിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലാണ് സ്‌റ്റോക്‌സിന് നേരെ സാമുവല്‍സ് മോശമായി പെരുമാറിയത്. അതിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലും സാമുവല്‍സിന്റെ പെരുമാറ്റം ശരിയായിരുന്നില്ല. മേശയുടെ മുകളില്‍ കാല്‍ കയറ്റി വച്ചിരുന്നായിരുന്നു സാമുവല്‍സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
മാത്രമല്ല മത്സരത്തില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഷേന്‍ വോണിന് നല്‍കുന്നതായി സാമുവല്‍സ് പരിഹസിക്കുകയും ചെയ്തു. മത്സരത്തില്‍ 66 പന്തില്‍ 85 റണ്‍സ് നേടി വിന്‍ഡീസ് ജയത്തിന് നെടുംതൂണായത് സാമഒവല്‍സിന്റെ പ്രകടനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha