ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ യോഗം ഇന്ന്

ഇന്ത്യന്‍ ക്രിക്കറ്റി ടീമിന്റെ കോച്ച് ആരായിരിക്കുമെന്ന് ഇന്നറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ബി.സി.സി.ഐ ഉപദേശകസമിതി യോഗം ഇന്നു മുംബൈയില്‍ ചേരും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടെ പ്രഥമ പരിഗണന മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനാണ്. ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ സമിതി ദ്രാവിഡിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മറുപടി.
2015 ലെ ലോകകപ്പിന് ശേഷം ഡങ്കന്‍ ഫ്‌ളച്ചറിന്റെ കാലാവധി കഴിഞ്ഞതോടെ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഉപദേശകസമിതിയുടെ നിര്‍ദേശം വിലയിരുത്തി ബി.സി.സി.ഐ ആയിരിക്കും കരാര്‍ പ്രകാരം പരിശീലകനെ നിയമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha