സ്വന്തം ഭാര്യയെയാണോ മറ്റാരുടേയെങ്കിലുമാണോ കൂടുതല്‍ ഇഷ്ടമെന്ന് മാധ്യമപ്രവര്‍ത്തകനോട് റെയ്‌ന

രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ കോച്ചിന്റെ പരിശീലനത്തിലാണോ അതോ വിദേശ കോച്ചിനു കീഴില്‍ കളിക്കാനാണോ കൂടുതല്‍ ഇഷ്ടം എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ റെയ്‌നയോട് ചേദിച്ചത്.
നിമിഷങ്ങള്‍ക്കകം ഉത്തരം ഒരു ചോദ്യത്തിന്റെ രൂപത്തില്‍ വന്നു. താങ്കളുടെ സ്വന്തം ഭാര്യയോടൊപ്പമാണോ കൂടുതല്‍ സംതൃപ്തി അല്ല മറ്റാരുടേയെങ്കിലും ഭാര്യയോടൊപ്പമാണോ എന്നാണ് റെയ്‌ന തിരിച്ചു ചോദിച്ചു. റെയ്‌നയുടെ മറുപടി വാര്‍ത്താ സമ്മേളനത്തിനിടെ കൂട്ടച്ചിരിതീര്‍ത്തു. ഒരു കായിക താരമെന്ന നിലയില്‍ ഏത് പരിശീലകന്റെ കീഴില്‍ കളിച്ചും നേട്ടം ഉണ്ടാക്കണമെന്നും പരിശീലകന്‍ ആരെന്നതല്ല വിഷയമെന്നും റെയ്‌ന പറഞ്ഞു.
കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുമെന്ന് സൂചനകള്‍. പരിശീലക സ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധികള്‍ ദ്രാവിഡിനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍, സൗരവ് ഗാംഗുലി, വിവിഎസ്. ലക്ഷമണ്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha