കളിപോലെയല്ല അഭിനയം: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കളിപോലെയല്ല അഭിനയമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് അഭിനയം. തന്റെ പേരിലുള്ള സച്ചിന്‍ ദ ഫിലിമിന്റെ ടീസര്‍ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സച്ചിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.
വര്‍ഷങ്ങളായി ഞാന്‍ ചെയ്തിരുന്ന കാര്യം ക്യാമറ പകര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ക്യാമറ അത് ഒപ്പിയെടുക്കുകയും ചെയ്ത്. അത് ഏറെ ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായി തോന്നിസച്ചിന്‍ പറഞ്ഞു.
താന്‍ അഭിനയം സ്വപ്നം കണ്ടിട്ടു പോലുമില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. മുംബൈ ആസ്ഥാനമായുള്ള 200 നോട്ട് ഔട്ട് എന്ന നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha