ആദ്യം പ്രണയം തുറന്ന് പറഞ്ഞത് ധോണി

ക്രിക്കറ്റില്‍ മാത്രമല്ല പ്രണയിക്കാനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി മിടുക്കനാണെന്ന് ഭാര്യ സാക്ഷി പറയുന്നു. സാക്ഷിയെ വിവാഹം ചെയ്തതോടെ ധോണിയ്ക്ക് ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റമാണ്. എങ്ങനെയാണ് സാക്ഷിയെ ധോണി പ്രണയിച്ചതെന്ന് സാക്ഷി തുറന്ന് പറയുന്നു.പ്രാഥമിക വിദ്യാഭ്യാസ കാലത്ത് സഹപാഠിയായിരുന്ന സാക്ഷി ധോനിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കയറി വന്നയാളല്ല. മറിച്ച് രണ്ടുവര്‍ഷം നീണ്ട ഗാഡ പ്രേമത്തിന് ശേഷം കയറിവന്ന പ്രണയസാഫല്യമായിരുന്നു സാക്ഷി സിംഗ് റാവത്ത്.സ്‌കൂള്‍ കാലം മുതല്‍ പരസ്പരം അറിയുന്നവര്‍ ആയിരുന്നു ധോണിയും സാക്ഷി സിംഗ് റാവത്തും. മാതാപിതാക്കളും സുഹൃത്തുക്കളായിരുന്നു. റാഞ്ചിയിലെ ദേവ് ശ്യാമളി സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് സാക്ഷിയുമായി മാതാപിതാക്കള്‍ ഡറാഡൂണിലേക്ക് പോവുകയായിരുന്നു.
ഔറംഗബാദില്‍ ഹോട്ടല്‍മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദമെടുത്ത സാക്ഷി കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഫ്രണ്ട് ഓഫീസില്‍ പരിശീലനം നേടുന്ന കാലത്തായിരുന്നു ധോനിയുമായി പ്രണയത്തിലായത്. ഈഡന്‍ ഗാര്‍ഡനില്‍ പാകിസ്താന്‍ ഇന്ത്യാ മത്സരത്തിനായി കളിക്കാന്‍ വന്ന ധോനി താമസിച്ചത് സാക്ഷി ജോലി ചെയ്യുന്ന താജിലായിരുന്നു. അവിടെ വെച്ചാണ് യൗവനകാലത്ത് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.ഇന്ത്യയിലെ യുവതികളുടെ മുഴുവന്‍ സ്വപ്ന കാമുകനായിരുന്ന ധോനിയെ സാക്ഷിക്ക് മുന്നില്‍ എത്തിച്ചതാകട്ടെ ധോനിയുടെ മാനേജര്‍ യുദ്ധജിത് ദത്തയായിരുന്നു. ധോണിയെ കാണാനായി സാക്ഷിയേയും സുഹൃത്തുക്കളെയും ദത്ത വിളിക്കുകയായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്ന കേവലം ഒരു സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു സാക്ഷി. ഇന്ത്യന്‍ ടീമിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറായിരുന്നു അന്ന് ധോണി.രക്ഷിതാക്കള്‍ പോലും അറിയാതെ സാക്ഷിയ്ക്ക് ധോണി സന്ദേശങ്ങള്‍ അയച്ചു.ആദ്യമൊന്നും സാക്ഷി അത് കാര്യമായി എടുത്തില്ല. എന്നാല്‍ പിന്നീട് സാക്ഷിയും സന്ദേശങ്ങള്‍ അയച്ച് തുടങ്ങി. 2008 മാര്‍ച്ച് മുതല്‍ ഇവര്‍ പ്രണയം തുടങ്ങി. സാക്ഷിയുമായി പിന്നീട് രണ്ടു വര്‍ഷം നീണ്ട പ്രണയം ധോനിക്ക് നായകപദവിയും ട്വന്റി20 ലോകകപ്പും ഉള്‍പ്പെടെ ഭാഗ്യങ്ങളില്‍ നിന്നും ഭാഗ്യങ്ങളിലേക്കുള്ള തേരോട്ടമായി.പിന്നീട് 2010 ജൂലൈ 4 ന് ഇരുവരും വിവാഹിതരായ ശേഷം ഏകദിന ലോകകപ്പും ധോനിയെ തേടി വന്നു. ഇതിനിടയില്‍ അനേകം ഭാഗ്യ കിരീടങ്ങളില്‍ ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ വേറെയും.ഏതായാലും സാക്ഷിയുടെ സാന്നിധ്യം ധോണിയുടെ ജീവിതത്തിന് വലിയ മുന്നോറ്റമാണ് ഉണ്ടായിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha