ഐപിഎല്ലില്‍ ധോണിപ്പടയ്ക്ക് തോല്‍വി

ഐപിഎല്ലില്‍ ധോണിപ്പടയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടാണ് ധോണിയുടെ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സ് ആറു വിക്കറ്റിന് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത പൂന ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം കിംഗ്്‌സ് ഇലവന്‍ എട്ടു പന്ത് ശേഷിക്കെ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ മുരളി വിജയി (49 പന്തില്‍ 53) യുടെയും മനന്‍ വോറ (33 പന്തില്‍ 51) യുടെയും പ്രകടനങ്ങളും അവസാന ഓവറുകളില്‍ ഗ്ലന്‍ മാക്‌സ്‌വെല്‍ നടത്തിയ തകര്‍പ്പനടിയും കിംഗ്‌സ് ഇലവന്റെ വിജയത്തില്‍ നിര്‍ണായകമായി. 14 പന്തില്‍നിന്നു മൂന്നു ബൗണ്്ടറികളുടെയും രണ്്ടു സിക്‌സറിന്റയും അകമ്പടിയോടെയായിരുന്നു മാക്‌സ്‌വെല്ലിന്റെ 32 റണ്‍സ്. പൂനയ്ക്കായി മുരുകേശന്‍ അശ്വിന്‍ മൂന്നു വിക്കറ്റ് നേടി. ഈ സീസണില്‍ കിംഗ്‌സ് ഇലവന്റെ ആദ്യ ജയമാണിത്. നേരത്തെ, ടോസ് നേടിയ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ രഹാനെ (9) തുടക്കത്തില്‍ പുറത്തായെങ്കിലും ഫഫ് ഡുപ്ലസി (67) യുടെയും സ്റ്റീവന്‍ സ്മിത്തി (38) ന്റെയും പ്രകടനമാണ് പൂനയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 53 പന്തില്‍നിന്നു എട്ടു ബൗണ്്ടറികളുടെ അകമ്പടിയോടെയായിരുന്നു ഡുപ്ലസിയുടെ ഇന്നിംഗ്‌സ്. നായകന്‍ ധോണിക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കിംഗ്‌സ് ഇലവനായി മോഹിത് ശര്‍മ മൂന്നു വിക്കറ്റും സന്ദീപ് ശര്‍മ രണ്്ടു വിക്കറ്റും നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha