അഞ്ഞൂറില്‍ കൂടുതല്‍ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്നു വിന്‍ഡീസ് ബൌളറായിരുന്ന റ്റിനോ ബെസ്റ്റ്

ബെസ്റ്റിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയായ മൈന്‍ഡ് ദി വിന്‍ഡോസ് : മൈ സ്‌റ്റോറി' യിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ ചുരുളഴിയുന്നത്. മുപ്പത്തിനാലുകാരനായ ബെസ്റ്റ് ക്രിക്കറ്റ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വേഗമേറിയ പന്തേറുകാരില്‍ ഒരാളായിരുന്നു. പതിനൊന്നു വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിലെ പിന്നാമ്പുറ കഥകള്‍ പുറത്തു വരാന്‍ പോകുന്ന ബുക്ക് 'എല്ലാം പറയുന്നു'.
ഏപ്രില്‍ 28 നു പ്രകാശനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബുക്കിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വിസ്‌ഫൊടാത്മകതയുള്ളവയാകുമെന്നുറപ്പ്. 'എനിക്ക് സ്ത്രീകളെ ഇഷ്ട്ടമാണ്, അവര്‍ എന്നെയും ഇഷ്ട്ടപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാനാണ് ലോകത്തെ ഏറ്റവും സുന്ദരനായ കഷണ്ടി തലയന്‍' റ്റിനോ മനസ്സ് തുറക്കുന്നു.
'ഞാന്‍ തന്നെ എനിക്കിഷ്ട്ടമുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യാന്‍ തെരഞ്ഞെടുക്കുന്നു. ആഴ്ചയില്‍ വ്യത്യസ്തരായ അഞ്ചോ ആറോ പെണ്ണുങ്ങളുമായി ഡേറ്റ് ചെയ്യും. ഒരു ചെറുപ്പക്കാന്റെ ജീവിതം ഞാന്‍ ആസ്വദിക്കുന്നു. കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരികള്‍ ഓസ്ട്രലിയക്കാരാണ്. പല പെണ്‍കുട്ടികളും എന്നെ തിരിച്ചറിയുന്നതാണ് എറ്റവും സഹായകമാകുന്നത്.' എന്തായാലും ആരാധകരും വിമര്‍ശകരും ബുക്ക് പുറത്തിറങ്ങാനായി കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























