ദുരിത ബാധിതരെ സഹായിക്കാന്‍ സച്ചിന്‍ എത്തുന്നു

ജലക്ഷാമം മൂലം ദുരിതം അനുഭവിക്കുന്ന മറാത്ത് വാഡയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തുന്നു.ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി കൂടിക്കാഴ്ച നടത്തി.പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ പെപ്‌സികോയുമായി ചേര്‍ന്നാണ് സച്ചിന്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരത് രത്‌ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് വളരെയധികം സന്തോഷകരമാണ്.അദ്ദേഹവും പെപ്‌സികോയും സംയുക്തമായി മറാത്ത് വാദയിലെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഒരു പദ്ധതി തയ്യാറാക്കുകയാണ്. ട്വീറ്റില്‍ പറയുന്നു. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























