അര്‍ധസെഞ്ചുറിയുടെ മികവില്‍ സഞ്ജു,ഡല്‍ഹിയ്ക്ക് 10 റണ്‍സ് വിജയം

മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡവിള്‍സിനു 10 റണ്‍സ് വിജയം. സഞ്ജു വി. സാംസണ്‍ നേടിയ ഉജ്വല അര്‍ധസെഞ്ചുറിയുടെ മികവില്‍ ഡല്‍ഹി കുറിച്ച 164 റണ്‍സിനെതിരെ മുംബൈയ്ക്കു നിശ്ചിത ഓവറില്‍ 154 റണ്‍സ് നേടാനെ സാധിച്ചുള്ളു. മൂന്നു റണ്‍ ഔട്ടുകളാണു വിജയത്തില്‍നിന്നു മുംബൈയെ ഔട്ടാക്കിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (65), പാര്‍ഥിവ് പട്ടേല്‍ (1), കൃണാല്‍ പാണ്ഡ്യ (36) എന്നിവരുടെ റൗണ്‍ ഔട്ടാണു കളിയില്‍ വഴിത്തിരിവായത്. നേരത്തെ സഞ്ജുവിന്റെയും ജെ.പി. ഡുമിനിയുടെയും (49) ബാറ്റിംഗ് മികവാണു ഡല്‍ഹിക്കു മികച്ച സ്‌കോര്‍ നല്‍കിയത്. ഡുമിനിപുറത്താകാതെ 31 പന്തില്‍നിന്നാണ്49 റണ്‍സെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha