യുവനിരയെ പരിശീലിപ്പിച്ചതിന് ദ്രാവിഡിന് ലഭിച്ചത് വന്‍പ്രതിഫലം

ഇന്ത്യന്‍ യുവ ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ പ്രതിഫലമായി നല്‍കിയത് 2.62 കോടി രൂപ. ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രതിഫല കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രതിഫലത്തിന്റെ രണ്ടാംഘട്ടം ദ്രാവിഡിന് ഏപ്രില്‍ രണ്ടിനു കൈമാറിയതായും സൈറ്റ് വ്യക്തമാക്കുന്നു. ബിസിസിഐയില്‍ നിന്നും 25 ലക്ഷത്തിലധികം രൂപ പ്രതിഫലം പറ്റിയവരുടെ കണക്കുകളാണ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കമന്ററി പ്രതിഫലമായി സുനില്‍ ഗവാസ്‌കര്‍ 90 ലക്ഷവും എല്‍. ശിവരാമകൃഷണന്‍ 26 ലക്ഷ രൂപയും പ്രതിഫലം പറ്റിയതായും സൈറ്റില്‍ പറയുന്നു. 2015 ജനുവരി മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇരുവരും ഇത്രയും രൂപ പ്രതിഫലം പറ്റിയത്.ഇന്ത്യ എ ടീം, അണ്ടര്‍-19 ടീമുകളുടെ പരിശീലനസ്ഥാനമാണ് ദ്രാവിഡ് വഹിച്ചത്. ദ്രാവിഡിന്റെ കിഴീല്‍ ധാക്കയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. ദ്രാവിഡ് പരിശീലിപ്പിച്ച ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ ഐപിഎലില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha