കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി: ഇന്ത്യക്കു റെക്കോര്‍ഡ് സ്‌കോര്‍

ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് സുവര്‍ണ്ണ സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു മലയാളിയായ കരുണ്‍ നായര്‍. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗിസില്‍ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു കരുണ്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനുമാണ് 25 കാരനായ കരുണ്‍. ഇതിന് മുന്‍പ് വിരേന്ദര്‍ സെവാഗ് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ നേടിയിട്ടുള്ളത്. 381 പന്തുകളില്‍ 32 ഫോറുകളും നാലുസിക്‌സറും ഉള്‍പ്പെടെയാണ് കരുണ്‍ തന്റെ കന്നി ട്രിപ്പിള്‍ സ്വന്തമാക്കിയത്. തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റിലാണ് കരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.
മലയാളികള്‍ക്ക് മതിമറന്ന് ആഘോഷിക്കാന്‍ വക നല്‍കുന്ന വിഭവമാണ് കരുണിന്റെ ട്രിപ്പള്‍. കൊച്ചിയിലെ സ്വന്തം നാട്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കിരീടം കൈവിട്ടതിന്റെ ദുഖഭാരത്തില്‍ കിയുന്ന മലയാളികള്‍ക്ക് ആനന്ദത്തിന്റെ കണ്ണീര്‍ നല്‍കുന്ന ഇന്നിംഗ്‌സ് ചെന്നൈയില്‍ പിറന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ച്വറികള്‍ സ്വന്തമായുള്ള കരുണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് കുറിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 328 ആണ് 25 കാരനായ കരുണിന്റെ ഉയര്‍ന്ന സ്‌കോര്‍. കരുണിന്റെ ട്രിപ്പിളിന്റെയും രാഹുലിന്റെ സെഞ്ച്വറിയുടേയും അശ്വിന്‍, ജഡേജ എന്നിരുടെ അര്‍ദ്ധ ശതകത്തിന്റെയും പിന്‍ബലത്തില്‍ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി.
https://www.facebook.com/Malayalivartha