ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികനായ ആര്‍ അശ്വിനെത്തേടി പരമോന്നത പുരസ്‌കാരവുമെത്തി. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡിന് അശ്വിന്‍ അര്‍ഹനായി. കരിയറില്‍ ഇതാദ്യമായാണ് അശ്വിന്‍ ഈ നേട്ടം കൈവരിക്കുന്നത്.
പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കൂടാതെ മറ്റൊരു നേട്ടവും താരം കൈക്കലാക്കി. ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും അശ്വിനാണ്. രാഹുല്‍ ദ്രാവിഡ് (2004), സചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവര്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അവകാശിയാവുന്നത്.
https://www.facebook.com/Malayalivartha